- Trending Now:
കൊച്ചി : ഫ്രോസൺ സലാഡ് ഉത്പാദനത്തിനുള്ള സാങ്കേതിക അറിവ് നൽകുന്നതിനായി ഐസിഎആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐ.സി.എ.ആർ-സി.ഐ.എഫ്.ടി), വൈക്കം ജീരാ (ജിഇഇ ആർഎഎ) ഫുഡ്സുമായി കരാറിൽ ഒപ്പിട്ടു.
സഹകരണത്തിന്റെ ഭാഗമായി ഉൽപ്പന്ന വികസനം, പ്രോസസിംഗ് സാങ്കേതികവിദ്യ, ഉത്പാദന പിന്തുണ എന്നിവയിൽ സി.ഐ.എഫ്.ടി ജിഇഇ ആർഎഎ ഫുഡ്സിന് വേണ്ട നിർദേശങ്ങൾ നൽകും.കേരള മൃഗസംരക്ഷണ വകുപ്പിലെ റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. ജിയോ എ. ജി. ആണ് ജീരാ ഫുഡ്സിന്റെ സ്ഥാപകൻ.
ഈ സഹകരണം ഫുഡ് പ്രോസസ്സിംഗ് മേഖലയിലെ മൂല്യവർദ്ധനയെ പിന്തുണക്കുകയും സംരംഭകത്വവും ഗവേഷണ-വ്യവസായ ബന്ധവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.