ഇരുമ്പിന്റെ അപര്യാപ്തതയാണ് അനീമിയ അഥവാ വിളർച്ചയ്ക്ക് കാരണമാവുന്നത്. സ്ത്രീകളിലാണ് അനീമിയ കൂടുതലായി കാണപ്പെടുന്നത്. ശരീരത്തിൽ രക്തപ്രവാഹം സുഗമമാക്കുന്നത് ഇരുമ്പിന്റെ അംശമാണ്. നിങ്ങൾക്ക് ഉണർവും ഊർജ്ജസ്വലതയുമുണ്ടാവാൻ രക്തപര്യയന വ്യവസ്ഥ സുഗമമാവേണ്ടത് പ്രധാനമാണ്. ഒരാൾക്ക് ഇരുമ്പിന്റെ അപര്യാപ്തതയുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം? ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് നോക്കൂ.
- ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ശരീരത്തിൽ ഓക്സിജന്റെ അളവും കുറഞ്ഞ് വരും. ഇത് കാരണം അമിതമായ ക്ഷീണവും ബലക്കുറവുമുണ്ടാവും. ശരീരത്തിന് ബലക്കുറവ് തോന്നുന്നതിനാൽ പല ജോലികളും നിങ്ങൾക്ക് പെട്ടെന്ന് ചെയ്യാൻ സാധിക്കില്ല. ദിവസം മുഴുവൻ ക്ഷീണവും ഊർജക്കുറവും അനുഭവപ്പെടുന്നുവെങ്കിൽ ഉറപ്പിച്ചോളൂ. നിങ്ങൾക്ക് ഇരുമ്പിന്റെ കുറവുണ്ട്.
- ഇരുമ്പിന്റെ അപര്യാപ്തതയുണ്ടായാൽ രക്തത്തിൽ ചുവന്ന രക്താണുക്കളുടെ (RBC) അളവും ക്രമാതീതമായി കുറയും. ചുവന്ന രക്താണുക്കളുടെ കുറവ് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. ചില ലക്ഷണങ്ങളിലൂടെ ചുവന്ന രക്താണുക്കളുടെ കുറവ് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. നഖത്തിന് ബലക്കുറവുണ്ടായി എളുപ്പത്തിൽ പൊട്ടുന്നത് ഇതിന്റെ ഒരു പ്രധാന ലക്ഷണമാണ്.
- തണുത്ത കാലുകളും കൈകളും
- നെഞ്ചിൽ വേദയനുഭവപ്പെടുന്നതും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നതും ഓക്സിജന്റെ അളവ് കുറയുന്നത് കൊണ്ടാണ്. രക്തപ്രവാഹം സുഗമമല്ലാത്തതിനാലാണ് ശ്വാസതടസ്സമുണ്ടാവുന്നത്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവും. ഇവിടെയെല്ലാം വില്ലനാവുന്നത് ഇരുമ്പിന്റെ അപര്യാപ്തത തന്നെയാണ്.
- മുടി കൊഴിച്ചിൽ, വായയുടെ വശത്ത് വിള്ളലുകൾ, നാവിലെ വ്രണം എന്നിവ.
അഹാരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
- ഭക്ഷണ ക്രമത്തിൽ ചീര, ബീറ്റ്റൂട്ട്, വാഴപ്പഴം, ഈന്തപ്പഴം എന്നിവ ഉൾപ്പെടുത്തുക. ഈ നാല് ചേരുവകൾ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും.
- ഇലക്കറികൾ, പയർ, പരിപ്പ്, കടല, സോയാബീൻ, മുട്ട തുടങ്ങിയവയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
- ഫ്ളാക്സ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകൾ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
- കപ്പലണ്ടി, വാൾനട്ട്, പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയവ കഴിക്കുന്നത് വിളർച്ചയകറ്റി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

കോക്സിഡൈനിയ അഥവാ ടെയിൽ ബോൺപെയിൻ കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.