Sections

ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ നാം എന്തൊക്കെ ചെയ്യണം

Wednesday, May 14, 2025
Reported By Soumya
How to Stay Happy Always – Simple Tips for a Joyful Life

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന ടാഗ് ലൈൻ എല്ലാവർക്കും അറിയാവുന്നതാണ്. സന്തോഷം എത്രപേർക്ക് ലഭിക്കുന്ന എന്ന് അന്വേഷിച്ചാൽ 99 % ആളുകൾക്കും സന്തോഷം ഇല്ല എന്നതാണ് സത്യം. ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ നാം എന്തൊക്കെ ചെയ്യണം എന്നുള്ളതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ജീവിതത്തിൽ എപ്പോഴും സന്തോഷവാനായി ഇരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. യഥാർത്ഥത്തിൽ സന്തോഷം പുറത്തുനിന്ന് ലഭിക്കുന്ന ഒന്നല്ല നിങ്ങളുടെ ഉള്ളിലാണെന്ന് എല്ലാവരും പറയാറുണ്ട്. എല്ലാവരും എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്താണ് സന്തോഷം? സന്തോഷം എന്നാൽ സുഖകരമായ ഒരു അവസ്ഥയല്ല നിങ്ങളുടെ പ്രവർത്തി ശുഭമായി അവസാനിച്ചാൽ കിട്ടുന്ന ഒരു റിസൾട്ടാണ് സന്തോഷം. എപ്പോഴും സുഖമായിരിക്കുന്ന ഒരാൾക്ക് സന്തോഷം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുക. എപ്പോഴും സുഖമായിരിക്കാൻ ആഗ്രഹിക്കുന്ന ആൾക്ക് വിജയവും ഉണ്ടാകില്ല. ഒരു കാര്യം ചെയ്ത് അതിൽ വിജയിക്കുമ്പോഴാണ് സന്തോഷം ഉണ്ടാവുന്നത്. ഉദാഹരണമായി സുഖസൗകര്യങ്ങളൊക്കെ ഉപേക്ഷിച്ച് പരീക്ഷയ്ക്ക് പഠിക്കാൻ തയ്യാറാവുകയും അതിന്റെ ഫലമായി ഉയർന്ന മാർക്ക് ലഭിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ഒന്നാണ് സന്തോഷം. സന്തോഷം കിട്ടുന്നതിന് വേണ്ടി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.

  • സന്തോഷം എപ്പോഴും സ്ഥിരമായി നിലനിൽക്കില്ല എന്ന് മനസ്സിലാക്കുക.
  • ഓരോ പരിസ്ഥിതിയിലും ശുഭകാര്യങ്ങൾ മാത്രം ഓർക്കുക. ജീവിതത്തിൽ എപ്പോഴും പോസിറ്റീവും നെഗറ്റീവ് സംഭവിക്കും. പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം കൂടുതൽ ആലോചിക്കുകയും നെഗറ്റീവായ കാര്യങ്ങളിൽ നിന്ന് അതിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്ന കാര്യം മാത്രം ശ്രദ്ധിക്കുക.
  • നിങ്ങൾ ചെയ്യേണ്ട പ്രവർത്തിയെ കൂടുതൽ ഭംഗിയുള്ളത് ആക്കുക കഴിയുന്നത്ര നന്നാക്കുക. ഏത് ജോലിയോ പ്രവർത്തിയോ ആകട്ടെ അതിൽ ആനന്ദം കണ്ടെത്തുകയും കൂടുതൽ മികവോടെ ചെയ്യുന്നതിനും ശ്രമിക്കുക.
  • എല്ലാ കാലവും ഒരുപോലെയല്ല എന്ന് ഓർക്കുക. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും എന്നത് നിത്യ സത്യമായ ഒരു കാര്യമാണ്.
  • നിങ്ങൾക്ക് കിട്ടുന്ന ഓരോ അവസരവും കഴിവിന്റെ പരമാവധി വിനിയോഗിക്കുക. പലപ്പോഴും പല കാര്യങ്ങളും വിചാരിച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു പ്രവണത ഉണ്ടാകും, അത് ഉപേക്ഷിച്ചുകൊണ്ട് എന്ത് അവസരം കിട്ടിയാലും കഴിവിന്റെ പരമാവധി ഉപയോഗിച്ചുകൊണ്ട് ആ പ്രവർത്തി ചെയ്യാൻ ശ്രമിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.
  • എപ്പോഴും പ്രോഡക്ടിവിറ്റി ഉള്ള ഒരാളായി കഴിയുക. എപ്പോഴും പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
  • ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നിങ്ങളെക്കാളും ബുദ്ധിമുട്ടുന്ന ഒരാളെ കാണുമ്പോൾ അവരെ സഹായിക്കുവാനുള്ള മനസ്സ് ഉണ്ടാവുക. അങ്ങനെ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് തീർച്ചയായും ഏറ്റവും മനോഹരമായ ആനന്ദം കണ്ടെത്തുവാൻ സാധിക്കും.
  • നിങ്ങളെക്കാളും ഉയർന്ന അല്ലെങ്കിൽ വിജയിച്ച ആളുകളെ കാണുമ്പോൾ അസൂയ ദേഷ്യം വൈരാഗ്യം എന്നിവ ഒരിക്കലും ഉണ്ടാകുവാൻ പാടില്ല അത് നിങ്ങളുടെ സന്തോഷം തീർച്ചയായും നഷ്ടപ്പെടുത്തും. അവരെ കാണുമ്പോൾ അവരുടെ കഴിവുകൾ അംഗീകരിക്കുക.
  • നിങ്ങളോടും മറ്റുള്ളവരോടും എപ്പോഴും ക്ഷമിക്കുവാൻ കഴിയുക. നിങ്ങൾ ചെയ്യുന്ന ചെറിയ തെറ്റുകളോ ഇല്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യുന്ന തെറ്റുകളോ ചിന്തിച്ചുകൊണ്ട് ഇരിക്കാതെ അത് ക്ഷമിച്ചുകൊണ്ട് ഇനിയത് ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാം എന്ന് ചിന്തിച്ച് പ്രവർത്തിച്ച് ജീവിക്കുക എന്നത് സന്തോഷത്തിന്റെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
  • കുറ്റബോധവും പകയും പരിപൂർണ്ണമായും ഒഴിവാക്കുക. നാം ചെയ്യുന്ന ചെറിയ തെറ്റുകളോ അല്ലെങ്കിൽ നമ്മളോട് ആരെങ്കിലും ചെയ്യുന്ന ചെറിയ തെറ്റുകളെക്കുറിച്ച് കൂടുതൽ ചിന്തിച്ചു നിൽക്കാതെ അതൊക്കെ ക്ഷമിച്ചുകൊണ്ട് പകയും വാശിയും ഇല്ലാതെ ജീവിക്കുക ഇത് തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.
  • മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തിയിൽ അല്ല നിങ്ങൾ സന്തോഷം കണ്ടെത്തേണ്ടത് നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തിയിലാണ് സന്തോഷം കണ്ടെത്തേണ്ടത്. അങ്ങനെ സന്തോഷം കണ്ടെത്തിയാൽ ഏറ്റവും മികച്ച ഒരു ജീവിതമായി മാറും.
  • ഏറ്റവും അവസാനമായി പറയാനുള്ളത് സന്തോഷം നമ്മളെ തേടി വരില്ല സന്തോഷം നമ്മൾ സ്വയം സൃഷ്ടിക്കേണ്ട ഒന്നാണ് അതിനുള്ള ഒരു മനസ്ഥിതി നിങ്ങളിലേക്ക് എത്തണം. മുകളിൽ പറഞ്ഞ ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ സന്തോഷം നിങ്ങളെ തേടി വരുന്നതിന് പകരം നിങ്ങൾക്ക് അത് സ്വയം സൃഷ്ടിക്കാൻ സാധിക്കും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.