Sections

നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ ആളുകളെ എങ്ങനെ ആകർഷിക്കാം

Friday, Aug 18, 2023
Reported By Soumya
Attract People

ലോകപ്രശസ്തനായ മോട്ടിവേഷൻ സ്പീക്കറും മികച്ച പുസ്തക രചയിതാവുമാണ് ഡെയ്ൽ കാർണി. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ പുസ്തകമാണ് ഹൌ ടു വിൻ ഫ്രണ്ട് ആൻഡ് ഇൻഫ്ലുവൻസ് പീപ്പിൾ. ഈ പുസ്തകം നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ ആളുകളെ എങ്ങനെ ആകർഷിക്കാം എന്നതിനെക്കുറിച്ച് നിരവധി ആശയങ്ങൾ പറഞ്ഞിട്ടുണ്ട് അതിലെ ചില പോയിന്റുകളാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾ ചിന്തിക്കുന്നത് പോലെ ആൾക്കാരെ ആകർഷിക്കുന്നതിന് വേണ്ടി ഒരു വാദം ഒഴിവാക്കുന്നതാണ്, അത് കൈകാര്യം ചെയ്യാൻ ഏറ്റവും നല്ല വഴി എന്ന് അദ്ദേഹം പറയുന്നു. സംഭാഷണങ്ങളെ വാദങ്ങൾ ആക്കി മാറ്റുവാൻ പാടില്ല. അതൊരു ആശയ സംവാദം എന്നതിനപ്പുറം ദേഷ്യം വരുന്ന രീതിയിൽ എത്താനാണ് സാധ്യത. അതുകൊണ്ട് തന്നെ വാദങ്ങൾ കഴിവതും ഒഴിവാക്കുക.
  • മറ്റൊരു വ്യക്തിയുടെ അഭിപ്രായത്തെ വിലമതിക്കുക. മറ്റൊരാൾ ഒരു കാര്യം പറയുമ്പോൾ അതിന് വിലമതിക്കുകയും തെറ്റാണെന്ന് കണ്ടാൽ അത് പെട്ടെന്ന് തന്നെ നിങ്ങൾ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് വാദിക്കാതിരിക്കുക.
  • ഇനി നിങ്ങൾക്ക് തെറ്റ് പറ്റിയെങ്കിൽ അത് സമ്മതിച്ചു കൊടുക്കുക എന്നതാണ് പലപ്പോഴും പറ്റാത്ത കാര്യമാണ്. തെറ്റുപറ്റിയാൽ സമ്മതിക്കാൻ എല്ലാവർക്കും പ്രയാസമാണ്. നമുക്ക് തെറ്റുപറ്റിയാൽ അത് സമ്മതിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
  • വളരെ സൗഹൃദപരമായി തുടങ്ങുക. സംസാരിക്കുമ്പോൾ ഏതൊരു ആശയമാണെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ബഹുമാനത്തോടുകൂടി സംസാരിക്കുക.
  • സംസാരത്തിനിടയിൽ മറ്റുള്ള ആളുകളെക്കൊണ്ട് ശരിയെന്ന് പറയുന്ന തരത്തിൽ സംസാരിക്കുക എന്നതാണ്. സെയിൽസ്മാൻമാർക്ക് ഉപയോഗിക്കാവുന്ന നല്ലൊരു ട്രിക്കാണ് ഇത്.
  • മറ്റുള്ള വ്യക്തികളെ കൊണ്ട് കൂടുതൽ സംസാരിപ്പിക്കുകയും നിങ്ങൾ ശ്രോതാവായി ഇരിക്കുക.
  • ആശയം പറയുമ്പോൾ അത് നിങ്ങളുടെതാണെന്ന് മറ്റുള്ളവർക്ക് തോന്നാതിരിക്കുക. എന്റെ ആശയം നടത്തണം എന്നുള്ള രീതിയിൽ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കാൻ പാടില്ല. ഈ ആശയം കൊള്ളാം ഇത് നമുക്ക് ചെയ്യാൻ നോക്കിയാലോ എന്ന രീതിയിലാണ് പറയേണ്ടത്. നിങ്ങളുടെ ആശയമാണെങ്കിലും അത് നിങ്ങളുടെ തന്നെ ആശയമാണ് എന്ന് പിടിവാശിയോടുകൂടി നിൽക്കാൻ പാടില്ല.
  • മറ്റൊരു വ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കൂടി കാര്യങ്ങൾ കാണാൻ ശ്രമിക്കണം. എല്ലാത്തിനെയും ഒരേ രീതിയിൽ കാണാൻ ശ്രമിക്കരുത്. കണക്കുകൾ പോലും എല്ലാത്തിനും ഒരു ഉത്തരമല്ല ഉള്ളത്, പല ഉത്തരങ്ങളാണുള്ളത്. നമ്മുടെ കാഴ്ചപ്പാടിൽ അത് ശരിയാണെങ്കിലും മറ്റൊരാളുടെ കാഴ്ചപ്പാടി നമ്മൾ പറയുന്നത് ശരിയാകണമെന്നില്ല. ജനിച്ച സാഹചര്യവും കൊണ്ടോ ചുറ്റുപാടുകൾ കൊണ്ടോ അവരുടെ ചിന്താഗതികൾ വേറെയായിരിക്കാം. അങ്ങനെയുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുക.
  • മറ്റുള്ളവരുടെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും ബഹുമാനിക്കുക. ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന രീതിയിൽ ചർച്ചയെ കൊണ്ടുപോകാൻ പാടില്ല. മറ്റുള്ളവർ പറയുന്നത് അവരുടെ ശരിയാണ് അതിന് നമ്മൾ പിടിവാശി പിടിക്കാൻ പാടില്ല.
  • നിങ്ങൾ സംസാരിക്കുമ്പോൾ ആശയങ്ങളെക്കുറിച്ച് നാടകവത്കരിച്ചുകൊണ്ട് സംസാരിക്കണം. പുതിയൊരു കാര്യം പറയുമ്പോൾ സ്ട്രൈറ്റ് ആയിട്ട് പറയാതെ കഥകളും ഉദാഹരണം സഹിതം വിശദീകരിക്കാൻ ശ്രമിക്കണം. ആ ഉദാഹരണം സത്യസന്ധം ആയിരിക്കണം. ഇങ്ങനെയായാൽ കേൾക്കുന്ന ആൾക്ക് ഒരു ഇംപ്രഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മൾ ചിന്തിക്കുന്ന രീതിയിൽ മറ്റുളളവരെ ആകർഷിക്കാൻ കഴിയും എന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.