Sections

ജീവിത രീതിയിൽ വരുത്തുന്ന മാറ്റത്തിലൂടെ മൂഡ് സ്വിംഗിന് എങ്ങനെ പരിഹാരം കാണാം?

Monday, Dec 04, 2023
Reported By Soumya
Mood Swings

രക്തസമ്മർദം പോലെ, ശരീരതാപം പോലെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ് ഒരാളുടെ മനോഭാവം അഥവാ മൂഡ്. ജോലിയും, സാമ്പത്തിക പ്രശ്നങ്ങളും, ആരോഗ്യ പ്രശ്നങ്ങളുമെല്ലാം 'മൂഡ് സ്വിംഗ്സിന്' കാരണമാകാറുണ്ട്. നമുക്കു ചുറ്റും കാണുന്നവരിൽ 30 ശതമാനം പേർക്കും മൂഡ് സ്വിങ്ങ് ഉണ്ടെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. ഇതിനു പൊതുവായി പറഞ്ഞാൽ രണ്ടു തലങ്ങളാണുളളത്. അമിതമായ സന്തോഷവും തീവ്രമായ വിഷാദവും.

സ്ട്രെസ് കാരണം മൂഡ് സ്വിങ്ങ് അനുഭവിക്കുന്നവരുമുണ്ട്. വിവാഹമടുക്കുമ്പോൾ, ജോലിഭാരം കൂടുമ്പോൾ, പരീക്ഷകൾ അടുക്കുമ്പോൾ അങ്ങനെ പലതരം സ്ട്രെസ്സും മൂഡ് സ്വിങ്ങിലേക്കു നയിക്കും. പ്രായം വലിയൊരു ഘടകമല്ലെങ്കിലും ബാല്യത്തിൽ മൂഡ് സ്വിങ്ങ്സ് ഉണ്ടാവാറില്ല. കൗമാരത്തിന്റെ അവസാനത്തിലും 30-40 വയസ്സിന്റെ ഇടയ്ക്കുമാണ് അധികമാകുന്നത്.

പലപ്പോഴും ജിവിതരീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ 'മൂഡ് സ്വിംഗ്സിന്' മരുന്നാകാറുണ്ട്. അത്തരത്തിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • മെഡിറ്റേഷൻ ചെയ്യുക. മനസ്സു ശാന്തമാക്കാൻ ഇതിലും നല്ലൊരു വഴിയില്ലെന്നു തന്നെ പറയണം. ഒച്ചയും ബഹളവും ഇല്ലാത്ത സ്ഥലങ്ങളിൽ ഇരുന്നു വേണം മെഡിറ്റേഷൻ ചെയ്യാൻ.
  • ദേഷ്യം, വിഷമം എന്തുമാകട്ടെ അനുഭവിക്കുന്ന വികാരം അത് പകർത്തിയെഴുതുമ്പോൾ ഒരാശ്വാസം കിട്ടു.
  • അസ്വസ്ഥത തോന്നുന്ന ദിവസങ്ങളിൽ ഒരുപക്ഷേ ഭക്ഷണത്തിനോടും വിമുഖത തോന്നാൻ സാധ്യത കൂടുതലാണ്. എന്നാൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് പലപ്പോഴും മാനസികനില മെച്ചപ്പെടുത്താൻ സഹായകമാണ്. പാചകം ഇഷ്ടമുള്ളവരാണെങ്കിൽ പാചകം ചെയ്ത് കഴിക്കുന്നതും മനസ്സിന് ഏറെ മാറ്റമുണ്ടാക്കും.
  • സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ ഒത്തുകൂടുന്നതും 'മൂഡ് സ്വിംഗ്സ്' മാറാൻ സഹായിക്കും. തിരക്കുപിടിച്ച പകലിന് ശേഷം വൈകുന്നേരം ഇതിനായി അൽപസമയം കണ്ടെത്തുന്നത് നല്ലതാണ്. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതും ശ്രമിക്കാവുന്നതാണ്. ഒരുമിച്ചിരിക്കുമ്പോൾ കഴിയുന്നത് പോലെ മനസ്സ് തുറന്ന് സംസാരിക്കാനും ശ്രമിക്കാവുന്നതാണ്.
  • ചിരിപ്പിക്കുന്ന സിനിമകൾ കാണുക. ഏറ്റവും വേഗത്തിൽ മനസ്സിനെ ശാന്തമാക്കാനുളള വഴിയിതാണെന്ന് മൂഡ് സ് സ്വിങ്ങും ഡിപ്രഷനും അനുഭവിച്ചവർ തന്നെ പറയുന്നു.
  • 'മൂഡ് സ്വിംഗ്സ്' ഉണ്ടാകുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയാകുന്നത് മറ്റുള്ളവരോടുള്ള പെരുമാറ്റമാണ്. പലപ്പോഴും സൗമ്യമായി പെരുമാറാൻ മറന്നുപോകും. എന്നാൽ മനപ്പൂർവ്വമായി മറ്റുള്ളവരെ പരിഗണിച്ച്, അവർക്കും ഇടം കൊടുക്കാൻ ശ്രമിക്കുക. ഇതും ഒരു പരിധി വരെ മനസ്സിനെ തൃപ്തിപ്പെടുത്താൻ സഹായിക്കും.
  • തുടർച്ചയായുളള ഉറക്കം നഷ്ടമാകലും സമയം തെറ്റിയുളള ഉറക്കവും കഴിവതും ഒഴിവാക്കുക. ഇഷ്ടമുളള പാട്ടുകൾ നേർത്ത ശബ്ദത്തിൽ കേൾക്കുന്നതും, വായിക്കുന്നതും നല്ല ഉറക്കം തരും.
  • ആന്റിഓക്സിഡന്റ് അടങ്ങിയ പഴങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ മാനസികാവസ്ഥ നല്ല നിലയിൽ ഉയർത്താം. മൂഡ് ശരിയാക്കാൻ മൾബറി, ബ്ലൂബെറി, സ്ട്രോബെറി എന്നിവ ഭക്ഷണത്തിൽ ധാരാളം ചേർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.