Sections

എട്ട് ലക്ഷത്തിലേറെ യുവാക്കളെ ശാക്തീകരിച്ച് ഹിന്ദുജ ഫൗണ്ടേഷൻ

Thursday, Jul 17, 2025
Reported By Admin
Hinduja Foundation Empowers Indian Youth with Skills

കൊച്ചി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് 110 വർഷം പ്രവർത്തന പാരമ്പര്യമുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ സാമൂഹ്യ കാരുണ്യ പ്രവർത്തന വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷൻ വിദ്യാഭ്യാസത്തിലൂടേയും ജീവനോപാധി ലഭ്യമാക്കുന്നതിലൂടേയും യുവാക്കളെ ശാക്തീകരിക്കുന്ന വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

ജീവനോപാധിക്കായുള്ള മാർഗങ്ങൾ കണ്ടെത്താൻ യുവാക്കളെ ശാക്തീകരിക്കുന്ന പദ്ധതികളിലൂടെ ഒരു ലക്ഷത്തോളം യുവാക്കൾക്കാണ് ഗുണം ലഭിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുമായി സഹകരിച്ചാണ് ഫൗണ്ടേഷൻ ഈ രംഗത്തെ പ്രവർത്തനങ്ങളുമായി മുന്നേറിയത്. തൊഴിൽ പരിശീലനം, ഡിജിറ്റൽ രംഗത്തെ കഴിവുകൾ മെച്ചപ്പെടുത്തൽ, ആശയ വിനിമയ, തൊഴിൽ നൈപുണ്യ രംഗങ്ങളിൽ മെച്ചപ്പെടുത്തലുകൾ വരുത്തൽ തുടങ്ങിയവയായിരുന്നു ഇതിന്റെ ഭാഗമായി നടത്തിയത്.

2025 സാമ്പത്തിക വർഷം വരെ 15ലേറെ സംസ്ഥാനങ്ങളിലായുളള 7.4 ലക്ഷത്തിലേറെ യുവാക്കളെയാണ് വിദ്യാഭ്യാസ പരിപാടികളിലൂടെ പിന്തുണച്ചത്. റോഡ് ടു സ്കൂൾ, റോഡ് ടു ലൈവ്ലിഹുഡ് എന്ന പേരിലാണ് ഇതിനായുള്ള നീക്കങ്ങൾ നടത്തിയത്. ഹരിയാന ഡെവലപ്മെന്റ് ഇംപാക്ട് ബോണ്ട് അടക്കമുള്ള പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്തേക്കായി നടത്തിയത്.

തങ്ങളുടെ പദ്ധതികളുടെ ഭാഗമായി മാത്രമല്ല ഹിന്ദുജ ഫൗണ്ടേഷൻ യുവാക്കൾക്കായുള്ള ശാക്തീകരണ പരിപാടികളെ കാണുന്നതെന്നും രാഷ്ട്ര നിർമാണത്തിലെ സുപ്രധാന നീക്കമാണിതെന്നും കഴിവുകളും മൂല്യങ്ങളും കാഴ്ചപ്പാടുകളുമുള്ള യുവാക്കളെ എല്ലാ രംഗങ്ങളിലും പ്രോൽസാഹിപ്പിക്കുതിലൂടെ യുവ ഇന്ത്യക്കാർ പുരോഗമന ഇന്ത്യയുടെ ഭാവിയിലേക്കുള്ള മുതൽക്കൂട്ടായി മാറുമെന്നും ഹിന്ദുജ ഫൗണ്ടേഷൻ സ്റ്റിയറിങ് കമ്മിറ്റി അംഗം നമ്രത ഹിന്ദുജ പറഞ്ഞു.

25 വയസിനു താഴെയുള്ള 600 ദശലക്ഷത്തിലേറെ ഇന്ത്യക്കാരുമായി യുവാക്കളുടെ കഴിവുകളെ വളർത്താൻ ശ്രമിക്കുന്നത് ദേശീയ തലത്തിൽ ഏറെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഹിന്ദുജ ഫൗണ്ടേഷൻ പ്രസിഡന്റ് പോൾ ഏബ്രഹാം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.