- Trending Now:
കൊച്ചി: രാജ്യത്ത് മികച്ച തൊഴിൽ അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയിൽ ആർപിജി ഗ്രൂപ്പിന്റെ ഹാരിസൺ മലയാളം ലിമിറ്റഡ് (എച്ച്എംഎൽ) ഇടം നേടി. ഗ്രേറ്റ് പ്ലേസ് ടു വർക്ക് തയ്യാറാക്കിയ പട്ടികയിൽ 21-ാം സ്ഥാനമാണ് ഹാരിസൺ മലയാളം ലിമിറ്റഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷമിത് 34-ാം സ്ഥാനമായിരുന്നു. മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റമാണ് കമ്പനി നടപ്പാക്കിയത്.
വനികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കിയതിനുള്ള അംഗീകാരവും എച്ച്എംഎല്ലിന് ലഭിച്ചിരുന്നു. 2014 മുതൽ ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റെ ടോപ്പ് 25 പട്ടികയിൽ തുടർച്ചയായി ഇടം നേടുന്ന കേരളം ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ഹാരിസൺ മലയാളം ലിമിറ്റഡ്. ഈ നേട്ടം കരസ്ഥമാക്കുന്ന തോട്ടം മേഖലയിൽ നിന്നുള്ള ഏക കമ്പനിയും ഹാരിസൺ മലയാളം ലിമിറ്റഡാണ്.
ആർപിജി ഗ്രൂപ്പും എച്ച്എംഎല്ലും തൊഴിലാളികളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായി ചെയ്തു വരുന്ന കാര്യങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് എച്ച്എംഎൽ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ചെറിയാൻ എം ജോർജ്ജ് പറഞ്ഞു. ഒരു വർഷത്തിൽ രണ്ട് തവണ ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റെ അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.