Sections

മെയ്ദിനത്തിൽ കുത്തനെ ഇടിഞ്ഞ് സ്വർണവില

Wednesday, May 01, 2024
Reported By Admin
Gold Price Today in Kerala

മെയ് ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായി താഴ്ന്നു. ഒരാഴ്ചയ്ക്കിടെ ഇതാദ്യമായാണ് സ്വർണവില 53,000 രൂപയിലും താഴേയ്ക്ക് വരുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 100 രൂപയുടെ ഇടിവുണ്ടായി. 6,555 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 872 രൂപ, ഇതോടെ എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 57,208 രൂപയായി ഇടിഞ്ഞു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 109 രൂപയുടെ ഇടിവുണ്ടാവുകയും 7,151 രൂപയിലേക്ക് താഴുകയും ചെയ്തു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണം ഇന്ന് 656 രൂപ ഇടിവിലൂടെ 42,904 രൂപയിലേക്ക് എത്തിയപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 82 രൂപ ഇടിഞ്ഞ് 5,363 രൂപയിലേക്കും താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.