Sections

Gold Rate; Gold Price Today in Kerala: വൻ ഇടിവ് ആവർത്തിച്ച് സ്വർണവില; ഇന്ന് 4,360 രൂപ കുറഞ്ഞു

Monday, Mar 23, 2026
Reported By Admin
Gold Price Crashes ₹4360 Per Sovereign in Kerala

സംസ്ഥാനത്ത് സ്വർണവിലയിലെ വൻ ഇടിവ് ആവർത്തിക്കുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 4,360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. മാർച്ച് 19 മുതൽ സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചു പോരുന്നത്. മാർച്ച് 19 മുതൽ ഇന്നുവരേയ്ക്കും 12,760 രൂപ ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. മാർച്ച് 18ന് വൈകുന്നേരം 1,15,440 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞുകൊണ്ടിരിക്കുന്നത്.

നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന കഴിഞ്ഞ 55 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുകയായിരുന്നു. ഇതിൽ മാർച്ച് 17 വരെ ചില ദിവസങ്ങളിൽ നേരിയ തോതിൽ വില ഉയർന്നുവെങ്കിലും ബഹുഭൂരിപക്ഷം ദിവസങ്ങളിലും വില ഇടിയുകയായിരുന്നു. മാർച്ച് ഒന്നിലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ ആകെ 24,240 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചിട്ടുള്ളത്

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 545 രൂപ കുറഞ്ഞ് 12,835 രൂപയിലേക്ക് താഴന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.