Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ നേരിയ ഇടിവ്; 480 രൂപ കുറഞ്ഞു

Thursday, Mar 26, 2026
Reported By Admin
Gold Price Falls Slightly in Kerala Today

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,720 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ 2,760 രൂപയുടെയും ഉച്ചയ്ക്ക് ശേഷം 640 രൂപയുടെയും വർധന സംഭവിച്ചിടത്താണ് ഇന്ന് സ്വർണവില ഇടിഞ്ഞിരിക്കുന്നത്. 24 -ാം തീയതി ഉച്ചയ്ക്ക് ശേഷവും സ്വർണവിലയിൽ വൻ കുതിപ്പ് സംഭവിച്ചിരുന്നു. 1,880 രൂപയാണ് അന്ന് വർധിച്ചത്.

നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില ഇടിയുകയും മാർച്ച് 23ന് ഉച്ചയ്ക്ക് 99,480 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു. 2026 ജനുവരി അഞ്ചിന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ലക്ഷം രൂപയിലും താഴേയ്ക്ക് വന്നത്. എന്നാൽ പിന്നീട് സ്വർണവില വീണ്ടും കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിലെ വിലയിൽ നിന്നും 23-ാം തീയതിയിലേക്ക് എത്തുമ്പോൾ 27,440 രൂപ ഒരു പവൻ സ്വർണത്തിന് കുറഞ്ഞിരുന്നു. എന്നാൽ 23-ാം തീയിതിയിലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 8,240 രൂപയാണ് ഒരു പവൻ സ്വർണത്തിന് വീണ്ടും വർധിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 60 രൂപ വർധിച്ച് 13,465 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.