- Trending Now:
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2,160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,920 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ സ്വർണവിലയിൽ നാല് തവണ വ്യതിയാനം സംഭവിച്ചിരുന്നു. രാവിലെ 4,360 രൂപ കുറഞ്ഞ് 1,02,680 രൂപയിലേക്ക് താഴ്ന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 3,200 രൂപ കുറഞ്ഞ് 2026 ജനുവരി അഞ്ചിന് ശേഷം ഇതാദ്യമായി ഒരു ലക്ഷം രൂപയിലും താഴേയ്ക്ക് എത്തിയിരുന്നു. 99,480 രൂപയിലേക്കാണ് ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ ഉച്ചയ്ക്ക് താഴ്ന്നത്. വൈകുന്നേരത്തോടുകൂടി 1,600 രൂപ ഉയർന്ന സ്വർണത്തിന് രാത്രിയോടുകൂടി 400 രൂപ കൂടി വർധിച്ച് 1,05,080 രൂപയിലേക്ക് ഉയർന്നിരുന്നു.
നേരത്തെ, മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില തുടർച്ചയായി ഇടിയുകയായിരുന്നു. മാർച്ച് 18ന് ശേഷം വൻ വില ഇടിവ് തുടർന്ന സ്വർണം ഇന്നലെ ഉച്ചയ്ക്ക് 99,480 രൂപയിലേക്ക് വീഴുകയായിരുന്നു. മാർച്ച് ഒന്നിലെ നിരക്കിൽ നിന്നും ഈ നിരക്കിലേക്ക് എത്തുമ്പോൾ ആകെ 27,440 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ സംഭവിച്ചിട്ടുള്ളത്
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 270 രൂപ കുറഞ്ഞ് 12,865 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.