Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് കുതിപ്പ്; 1,440 രൂപ കൂടി

Friday, Apr 03, 2026
Reported By Admin
Gold Price Rises in Kerala After Recent Drop

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,440 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,680 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രണ്ട് തവണയായി 2,920 രൂപ ഇടിഞ്ഞ സ്ഥാനത്താണ് ഇന്ന് വില ഉയർന്നത്.

ഏപ്രിൽ മാസാരാംഭം 1,440 രൂപയുടെ വർധനയോടെ വിൽപ്പന ആരംഭിച്ച സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 1,080 രൂപ കൂടി വർധിച്ച് 1,12,160 രൂപയിലേക്ക് ഉയർന്നിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്വർണവിലയിൽ 1,120 രൂപയുടെ ഇടിവ് സംഭവിക്കുകയും വില 1,11,040 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും 1,800 രൂപ കൂടി ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് സ്വർണവില ഇടിയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 180 രൂപ ഉയർന്ന് 13,835 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.