Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് ഇടിവ്; 1,120 രൂപ കുറഞ്ഞു

Thursday, Apr 02, 2026
Reported By Admin
Gold Price Falls ₹1,120 Per Sovereign in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 1,120 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,040 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ 1,440 രൂപയും ഉച്ചയ്ക്ക് ശേഷം 1,080 രൂപയും ഒരു പവൻ സ്വർണത്തിന് വർധിച്ച സ്ഥാനത്താണ് ഇന്ന് വില ഇടിഞ്ഞിരിക്കുന്നത്..

നേരത്തെ, കഴിഞ്ഞമാസാരംഭം 1,26,920 രൂപ എന്ന ആ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുർച്ചയായി വില ഇടിഞ്ഞതിനെത്തുടർന്ന് മാർച്ച് ഇരുപത്തിമൂന്നിന് ഉച്ചയ്ക്ക് 99,480 രൂപയിലേക്ക് സ്വർണവില താഴ്ന്നിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും വില ഉയരാൻ തുടങ്ങിയതോടുകൂടി മാർച്ച് 31ന് സ്വർണവില 1,09,640 രൂപയിലേക്ക് വീണ്ടും ഉയർന്നിരുന്നു. പുതിയ സാമ്പത്തിക വർഷാരാഭദിനമായ ഇന്നലെ രണ്ട് തവണയായി 2,520 രൂപ ഒരു പവൻ സ്വർണത്തിന് വർധിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.