Sections

കുതിപ്പ് തുടർന്ന് സ്വർണം; സ്വർണവിലയിൽ പുതിയ റെക്കോർഡ്

Saturday, Dec 02, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേതിച്ച് മുന്നേറി. ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപ വർധിച്ചതോടെ 46,760 രൂപ എന്ന പുതിയ ഉയരത്തിലേക്ക് സ്വർണവില എത്തി.

ഒക്ടോബർ 28ന് രേഖപ്പെടുത്തിയ പവന് 45,880 രൂപ എന്ന റെക്കോർഡ് നിരക്ക് നവംബർ 29ന് സ്വർണം തിരുത്തികുറിച്ചിരുന്നു. നവംബർ 29ന് ചരിത്രത്തിലാദ്യമായി 46,000 രൂപ കടന്ന സ്വർണം 46,480 രൂപയ്ക്കാണ് വിൽപ്പന നടന്നത്. ഈ റോക്കോർഡാണ് ഇന്ന് വീണ്ടും പഴങ്കഥയായി മാറിയത്.

നവംബർ 29ന് 46,480 രൂപയിലേക്ക് ഉയർന്നുവെങ്കിലും തൊട്ടടുത്ത ദിവസം 480 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്നലെ വീണ്ടും 160 രൂപയുടെ വർധന സ്വർണവിലയിൽ ഉണ്ടായി.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 75 രൂപ വർധിച്ച് 5,845 രൂപയിലേക്ക് ഉയർന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.