Sections

തിരിച്ച് കയറി സ്വർണവില; വീണ്ടും അൻപത്തിമൂവായിരത്തിന് മുകളിൽ

Wednesday, Apr 24, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 360 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില ഇതോടെ 53,280 രൂപയായി വർധിച്ചു. ഇന്നലെ സ്വർണവിലയിൽ 1,120 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. സ്വർണം വിലയിലെ റെക്കോർഡുകൾ നിരന്തരം തിരുത്തി മുന്നേറുന്നതിനിടെ ഇന്നലെ വിലയിൽ ഇടിവ് സംഭവിച്ചിതിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ് ഇന്ന് വീണ്ടും വിലയിൽ വർധനവുണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 45 രൂപയുടെ വർധനവ് സംഭവിച്ചു. 6,660 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 392 രൂപയുടെ വർധനവിലൂടെ 58,120 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49 രൂപയുടെ വർധനയിലൂടെ 7,265 രൂപയായി വർധിച്ചു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 296 രൂപയുടെ വർധനയിലൂടെ 43,592 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന് 37 രൂപയുടെ വർധനയുണ്ടായി. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇതോടെ 5,449 രൂപയായി വർധിച്ചു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.