Sections

നിലയില്ലാതെ കുതിച്ച് സ്വർണവില

Wednesday, Apr 03, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വൻ വർധന. ഒരു പവൻ സ്വർണത്തിന് 600 രൂപ വർധിച്ച് 51,280 രൂപയിലേക്ക് കുതിച്ചുയർന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സ്വർണവില 55,000 രൂപയിലേക്ക് അനായാസം കുതിക്കുമെന്ന രീതിയിലാണ് സ്വർണവിലയിലെ വർധനവുണ്ടാകുന്നത്. ഏപ്രിൽ ഒന്നിന് 50,880 രൂപയിലെത്തി ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിയെഴുതിയ സ്വർണം ഇന്നലെ 200 രൂപ കുറഞ്ഞ് ഉപഭോക്താക്കൾക്ക് നേരിയ പ്രതീക്ഷയേകിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില കുതിച്ചുയരുകായിരുന്നു.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 600 രൂപ വർധിച്ച് 51,280 രൂപയായപ്പോൾ ഒരു ഗ്രാം സ്വർണത്തിന് 75 രൂപ വർധിച്ച് 6,410 രൂപയിലേക്ക് എത്തി.

10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് സംഭവിച്ചത് 750 രൂപയുടെ വർധനയാണ്. 64,100 രൂപയാണ് 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 608 രൂപ വർധിച്ച് 55,896 രൂപയിലെത്തിയപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 76 രൂപ വർധിച്ച് 6,987 രൂപയായി.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 488 രൂപ വർധിച്ച് 41,952 രൂപയും 18 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 61 രൂപ വർധിച്ച് 5,244 രൂപയുമായി വർധിച്ചു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.