- Trending Now:
കൊച്ചി: എൽജിബിറ്റിക്യൂ പ്ലസ് വിഭാഗത്തിന് സുരക്ഷിതവും കൂടുതൽ വിപുലവുമായ രീതിയിൽ നിർമാണ മേഖലയിൽ അവസരം ലഭ്യമാക്കുന്നതിനു സഹായിക്കുന്ന പ്രൈഡ് ഇൻ മാനുഫാക്ചറിങ് ടൂൾകിറ്റ് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് അവതരിപ്പിച്ചു. കമ്പനിയുടെ ആസ്ഥാനമായ ഗോദ്റെജ് വണ്ണിൽ ഗോദ്റെഡ് കൺസ്യൂർ പ്രൊഡക്ട്സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സുധീർ സീതാപതിയും തമിഴ്നാട്ടിലെ കമ്പനി നിർമാണശാലയിൽ എച്ച്ആർ വിഭാഗം ആഗോള മേധാവി വൈഭവ് റാമും ഇത് ഒരേ സമയം പുറത്തിറക്കി. എല്ലാവരേയും ഉൾപ്പെടുത്തിയുള്ള ജോലിസ്ഥലങ്ങൾ എന്ന ആശയത്തോട് കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഈ ടൂൾകിറ്റിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്.
എല്ലാവരേയും ഉൾപ്പെടുത്തുക എന്നത് കേവലം ഒരു പരിപാടിയോ പദ്ധതിയോ അല്ലെന്നും അത് സംവിധാനങ്ങളിലുള്ള വിശ്വാസമാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീർ സീതാപതി പറഞ്ഞു. ഈ തലത്തിലുള്ളൊരു ചുവടു വെപ്പാണ് ടൂൾകിറ്റ്. പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ, ജോലിസ്ഥലത്തെ സാഹചര്യങ്ങൾ, നിയമപരമായ കാര്യങ്ങൾ, നേതൃസ്ഥാനത്തുള്ളവരെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ അതിൽ അടങ്ങിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നിർമാണശാലകൾ എല്ലാവരേയും ഉൾപ്പെടുത്തുന്ന രീതിയിൽ കൂടുതലായി പ്രവർത്തിക്കുകയാണെന്ന് ഹൂമൺ റിസോഴ്സസ് വിഭാഗം ആഗോള മേധാവി വൈഭവ് റാം പറഞ്ഞു. നിലവിൽ ചെങ്കൽപെട്ട് പ്ലാൻറിലെ എൽജിബിറ്റിക്യൂഎ പ്ലസ് പ്രാതിനിധ്യം മൂന്നു ശതമാനമാണെന്നും എല്ലാവരേയും ഉൾപ്പെടുത്തുന്ന കാര്യത്തിൽ എന്തെല്ലാമാണ് സാധ്യമായതെന്ന് ഇതു കാട്ടിത്തരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.