Sections

വനിതകൾക്ക് സർട്ടിഫിക്കറ്റോടു കൂടി സൗജന്യ തയ്യൽ പരിശീലനം

Monday, Feb 20, 2023
Reported By Admin
Tailor

വനിതകൾക്ക് സൗജന്യ തയ്യൽ പരിശീലനം


കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്നതും കാനറാ ബാങ്ക് , SDME ട്രസ്റ്റ് തുടങ്ങിയവരുടെ മാനേജ്മന്റ് കീഴിൽ വരുന്നതുമായ RUDSET Institute (കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്) നൽകുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന തികച്ചും സൗജന്യമായ തയ്യൽ പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 28 ക്ളാസുകൾ മാർച്ച് മാസം മൂന്നാം വാരം ആരംഭിക്കും.

ബിപിൽ റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ /എസ് എച്ച് ജി അംഗമോ കുടുംബശ്രീ /എസ് എച്ച് ജി അംഗത്തിന്റെ കുടുംബാംഗമോ അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ തുടങ്ങി ഏതെങ്കിലും ഒന്നിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷകർ ശ്രദ്ധിക്കുക:

  • സ്വയം തൊഴിലുമായി ബന്ധപ്പെട്ട ഇന്ത്യയിൽ എവിടെയും സ്വീകരിക്കപ്പെടുന്ന കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നു.
  • 100% സൗജന്യ പരിശീലനം, താമസം & ഭക്ഷണം.
  • പ്രാക്റ്റിക്കൽ അധിഷിഠിത പരിശീലനം.
  • അവധി ദിവസങ്ങൾ ഉണ്ടാകുന്നത് അല്ല
  • ഞായറാഴ്ചയും ക്ളാസ്സുകൾ ഉണ്ടാകും.
  • വിദഗ്ദ്ദരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
  • ബാങ്ക് വായ്പ ആവിശ്യമുള്ളവരെ കൃത്യമായി മാർഗ നിർദ്ദേശം നൽകി ബാങ്കിലേക്ക് റെക്കമെന്റ് ചെയുന്നു.
  • കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.
  • മറ്റ് ജില്ലക്കാർക്കും അപേക്ഷിക്കാം.
  • അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
  • പരിശീലനം വനിതകൾക്ക് മാത്രം ആണ്
  • APL /BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
  • അഡ്മിഷൻ സമയത്ത് ജനന തിയ്യതി, മാസം വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ആധാർ കാർഡ് ഉണ്ടായിരിക്കണം (ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക)
  • താമസിച്ചു പഠിക്കുന്നവർക്ക് മുൻഗണന
  • അവധി ദിവസങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ചയും പ്രവൃത്തി ദിനം ആയിരിക്കും.

അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://forms.gle/xdkgaiat3yYM5TXW9


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.