Sections

സപ്ലൈക്കോ ആധുനിക വത്ക്കരണത്തിന്റെ പാതയില്‍:  ഭക്ഷ്യ  പൊതുവിതരണ മന്ത്രി  

Sunday, Nov 20, 2022
Reported By admin
minister

ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കും

 

മാറുന്ന കാലത്തിനും സാങ്കേതികവിദ്യകള്‍ക്കുമനുസരിച്ച് സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയില്‍ മുന്നോട്ടു നീങ്ങുകയാണെന്ന് ഭക്ഷ്യ - പൊതുവിതരണ മന്ത്രി അഡ്വക്കറ്റ് ജി. ആര്‍. അനില്‍ പറഞ്ഞു.കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍ സപ്ലൈകോ ആര്‍ക്കൈവ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപ്ലൈകോയുടെ 48 വര്‍ഷത്തെ അനുഭവ സമ്പത്തും പരിചയവും മുതല്‍ക്കൂട്ടാക്കുകയും ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഔട്ട്‌ലെറ്റുകള്‍ മുതല്‍ ഹെഡ് ഓഫീസ് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പുതിയകാലത്തിന് അനുസൃതമാക്കി മാറ്റുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളുടെ കൃത്യമായ വിതരണവും ഗുണനിലവാരവും ഉറപ്പുവരുത്തും. 

ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കും. ഇത്തരം നടപടികള്‍ സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും ഭാഗ്യ വിജയികളെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പും മന്ത്രി നിര്‍വഹിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.