- Trending Now:
ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വർഷം മത്സ്യ കർഷകർക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വർധിപ്പിക്കുന്നതിനായാണ് ജനകീയ മത്സ്യ കൃഷി പദ്ധതി നടപ്പാക്കുന്നത്. കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ നടന്ന മത്സ്യകുഞ്ഞ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗിരിജ പ്രേമ പ്രകാശ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. വേലായുധൻ, കേശവദാസ് മാഷ്, ആണ്ടിയപ്പു, ഗോപൻ, മണി, സെക്രട്ടറി, അക്വാകൾച്ചർ പ്രൊമോട്ടർ എസ്. അക്ബർ, കോ-ഓർഡിനേറ്റർ ആദിത്യ സൂതൻ, പ്രൊമോട്ടർ നീതിമോൻ തുടങ്ങിയവർ പങ്കെടുത്തു.
വന്നാമി ചെമ്മീൻ കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.