- Trending Now:
- Cough syrups
- Wipro
- syrup
കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റ ചോർച്ച സംബന്ധിച്ച കേസ് ഒത്തുതീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ് അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികൾക്ക് പിന്തുണ നൽകുന്ന കേംബ്രിഡജ് അനലറ്റിക്ക എന്ന സ്ഥാപനം ഉൾപ്പടെ വിവിധ കമ്പനികൾക്ക് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിക്കൊടുത്തതു സംബന്ധിച്ച കേസ് ഇപ്പോൾ വിചരണാ ഘട്ടത്തിലാണ്.
വ്യക്തിഗത വിവരങ്ങൾ കമ്പനികൾക്ക് കൈമാറി, 6008 കോടി നഷ്ടപരിഹാരം നൽകാൻ ഫേസ്ബുക്ക്... Read More
കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളിൽ നിന്നാണ് കേസ് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. വാഗ്ദാനം ചെയ്തിരിക്കുന്ന ഈ തുക അടയ്ക്കാൻ മെറ്റ ബാധ്യസ്ഥരാണെന്നും അവരെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.