Sections

സംരംഭകത്വ വികസന പരിശീലനം

Tuesday, Sep 12, 2023
Reported By Admin
Entrepreneurship Development

വയനാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുന്നവർക്കായി 15 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിശീലനം തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭങ്ങളുടെ വളർച്ചയ്ക്കായി ആവിഷ്കരിച്ചിട്ടുള്ള വിവിധ സർക്കാർ പദ്ധതികൾ, വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ വിവിധ വകുപ്പുകളുടെ ലൈസൻസുകൾ, അനുമതി പത്രങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ബാങ്ക് വായ്പ വിപണന സാധ്യതകൾ, പ്രൊജക്ട് പ്രിപ്പറേഷൻ, എന്നീ മേഖലകളിൽ വിദഗ്ദർ ക്ലാസ്സുകൾ നയിക്കുന്നു. അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ യുവതീ യുവാക്കൾ, പ്രവാസികൾ, പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്നവർ എന്നിവരുൾപ്പെടെയുള്ളവർ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസർ എൻ. അയ്യപ്പൻ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ലീന സി. നായർ, ജില്ലാ വ്യവസായ കേന്ദ്രം കെ.എ.എസ് അഖില സി. ഉദയൻ, ഉപജില്ല വ്യവസായ ഓഫീസർ ആർ.അതുൽ എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.