- Trending Now:
ഒരു ലീഡര്‍, മികച്ച ശ്രോതാവ് കൂടിയാകണമെന്ന് പിച്ചൈ പറയുന്നു.
ലീഡര്‍ഷിപ്പില്‍ ഹാര്‍ഡ് വര്‍ക്ക്, എബിലിറ്റി, മാനേജ്‌മെന്റ് പോലെയുള്ള കാര്യങ്ങള്‍ക്ക് മാത്രമാണ് പലരും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇവ പോലെ തന്നെ പ്രാധാന്യമുളള ഒന്നാണ് ഇമോഷണല്‍ ഇന്റലിജന്‍സ്. ഗ്ലോബല്‍ ലീഡേഴ്‌സ് എന്ന് പേരെടുത്ത പ്രമുഖരെല്ലാം ഇമോഷണല്‍ ഇന്റലിജന്‍സുളളവരായിരുന്നു. ഗൂഗിള്‍, ആല്‍ഫബെറ്റ് എന്നീ ഗ്ലോബല്‍ കമ്പനികളുടെ സിഇഒ ആയ സുന്ദര്‍ പിച്ചെ ഇതിനൊരു ഉദാഹരമാണ്. ലീഡര്‍ഷിപ്പിനെ കുറിച്ചുളള പിച്ചൈയുടെ കാഴ്ചപ്പാടുകള്‍ ആ ഇമോഷണല്‍ ഇന്റലിജന്‍സിന് കൂടി തെളിവാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്പനിയുടെ സിഇഒ ആയി ചുമതലയേല്‍ക്കാന്‍ ആദ്യം ആവശ്യപ്പെട്ടപ്പോള്‍ താന്‍ അല്‍പ്പം ആശ്ചര്യപ്പെട്ടുവെന്ന് പിച്ചൈ പല അഭിമുഖങ്ങളിലും പറയാറുണ്ട്. ഒരു ലീഡര്‍, മികച്ച ശ്രോതാവ് കൂടിയാകണമെന്ന് പിച്ചൈ പറയുന്നു. ഒരു ടെക് സ്ഥാപനത്തിന്റെ സ്റ്റീരിയോടൈപ്പ് പവര്‍ഫുള്‍ സിഇഒ എന്നതിലുപരി ജിജ്ഞാസയും എളിമയും സഹാനുഭൂതിയും നിസംഗതയും ക്ഷമയും ഉണ്ടാകണമെന്നും ഗൂഗിള്‍ സിഇഒ കൂട്ടിച്ചേര്‍ക്കുന്നു. നിര്‍ണായക തൊഴില്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരവും ഉല്‍പാദനപരവുമായ ജോലിസ്ഥലവും സംഘടനാ സംസ്‌കാരവും സൃഷ്ടിക്കുന്നതിനും നിര്‍ണായകമായ ഒരു ശക്തമായ ഉപകരണമാണ് വൈകാരിക ബുദ്ധി അഥവാ ഇമോഷണല്‍ ഇന്റലിജന്‍സ്.
ഒമിക്രോണ്‍ അദാനിയെ ചതിച്ചു, അതിസമ്പന്നരില്‍ അംബാനി വീണ്ടും മുന്നില്‍... Read More
അവസരത്തിനൊത്ത് തീരുമാനം എടുക്കുക എന്നതാണ് നേതൃത്വം എന്നതിന് അര്‍ത്ഥമായി കല്‍പിക്കുന്നത്. ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റില്‍ നിലവില്‍ 130,000 ജീവനക്കാരുണ്ട്. ഇത്രയും ജീവനക്കാരുളള സ്ഥാപനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ നിമിഷനേരം മതി. അത്തരം പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കില്‍ അവയില്‍ കുടുങ്ങി പോകാനുളള സാധ്യത ഏറെയാണ്. പിച്ചൈയുടെ അഭിപ്രായത്തില്‍ ചര്‍ച്ച, വീണ്ടും ചര്‍ച്ച അങ്ങനെ പ്രത്യേക തീരുമാനങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നത് ഒരു കമ്പനിയെ അതിന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതില്‍ നിന്ന് തടയുന്നു.
സമയബന്ധിതമായി എടുക്കുന്ന തീരുമാനങ്ങളാണ് കമ്പനിയെ മുന്നോട്ട് നയിക്കുകയെന്ന് സുന്ദര്‍ പിച്ചൈ. തീരുമാനങ്ങളിലെ പിഴവുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനിട വരുത്താതിരിക്കുക എന്നതാണ് സിഇഒ എന്ന നിലയില്‍ പിച്ചൈയുടെ ജോലി. അത് എങ്ങനെ ചെയ്യാമെന്ന് അദ്ദേഹം പഠിച്ചത് തന്റെ മെന്ററും മുന്‍ കൊളംബിയ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ പരിശീലകനും ബിസിനസ് എക്‌സിക്യൂട്ടീവുമായ Bill Campbell ല്‍ നിന്നാണ്. Campbell പഠിപ്പിച്ചത് ഒരു ലീഡറിന്റെ പ്രാഥമിക ഉത്തരവാദിത്തം ബന്ധങ്ങളില്‍ കുടുങ്ങി പോകാതിരിക്കുക എന്നതാണെന്നാണ്.
ഇ-കൊമേഴ്സ് ബിസിനസിനെ വേറൊരു ലെവലില്‍ എത്തിക്കണമെങ്കില്‍ ഇവ കൂടിയേ തീരു... Read More
സഹ എക്‌സിക്യൂട്ടീവുകളോ സഹപ്രവര്‍ത്തകരോ ഒരു പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഉചിത തീരുമാനമെടുക്കുക. ഒപ്പമുളളവരെ വിശ്വാസത്തിലെടുക്കാനും അവരെ പ്രചോദിപ്പിക്കാനും ഒരു ലീഡറിന് കഴിയണം. സുരക്ഷിതത്വം അനുഭവപ്പെടുമ്പോള്‍ ആളുകള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകും. സുരക്ഷിതമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സന്ദര്‍ഭങ്ങളിലൊന്നായി സുന്ദര്‍ പിച്ചൈ കാണുന്നത് ടീം മീറ്റിംഗുകളാണ്. വെര്‍ച്വല്‍ മീറ്റിംഗുകള്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന അഭിപ്രായമാണ് പിച്ചൈക്കുളളത്.
ജീവനക്കാരെ വ്യക്തിപരമായി അഡ്രസ്സ് ചെയ്യാറുണ്ടെന്ന് പിച്ചൈ പറയുന്നു. അവരുടെ കുടുംബ സ്ഥിതി അറിയുക. കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് പിച്ചൈയുടെ പോളിസി. ഒരു മാനേജരല്ല ഒരു കോച്ചായി വേണം ഒരു സിഇഒ പ്രവര്‍ത്തിക്കേണ്ടതെന്നും സുന്ദര്‍ പിച്ചൈ പറയുന്നു. ജോലി ചെയ്യുന്ന വ്യക്തിയുടെ റോള്‍ മാത്രമല്ല അവരെ മനസിലാക്കണം. ആഴത്തിലുളള അറിവ് വിജയിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുമ്പോള്‍ അവരില്‍ നിന്ന് മികച്ചത് നേടാന്‍ പ്രാപ്തമാക്കുന്നു. യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ഗൂഗിളിനെതിരായ ആരോപണങ്ങളില്‍ മൂന്നരമണിക്കൂര്‍ വിശദീകരിക്കാന്‍ പിച്ചൈയ്ക്ക് കഴിഞ്ഞതും അദ്ദേഹത്തിന്റെ നേതൃത്വപരമായ ശൈലിക്കും ഇമോഷണല്‍ ഇന്റലിജന്‍സിനുമുളള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.