Sections

ഗുരുകരുണാമൃതത്തിന് 67 വർഷത്തിനുശേഷം ഇംഗ്ലീഷ് പരിഭാഷ

Thursday, May 25, 2023
Reported By Admin
Karunamritu

67 വർഷംമുമ്പ് പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികശോഭ പകരുന്ന മലയാളകൃതിയായ 'ഗുരുകരുണാമൃതം' ഇതാദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കെ.ജി. പത്മാവതി അമ്മ 1966ൽ എഴുതിയതാണ് തന്റെയും കുടുംബത്തിന്റെയും ദൈവിക അനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകം. ശ്രീമദ് അഭേദാനന്ദ സ്വാമിജിയെ കാണാനുള്ള യാത്രയിലെ അപൂർവ അനുഭവങ്ങളാണ് കൃതിയിൽ വിവരിക്കുന്നത്. 

ശ്രീമദ് അഭേദാനന്ദ സ്വാമിജിയുടെ 114-ാമത് ജയന്തി ആഘോഷത്തിൽ തിരുവനന്തപുരം കിഴക്കേകോട്ട അഭേദാശ്രമത്തിൽ നടന്ന ചടങ്ങിൽ, ഗുരുകരുണാമൃതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ശ്രീ. നന്ദകുമാർ ഐ.എ.എസ് പ്രകാശനം ചെയ്തു. അഭേദാനന്ദസ്വാമികളുടെ ഭക്തയായ മഞ്ജുള പുസ്തകം സ്വീകരിച്ചു.

എഴുത്തുകാരിയും പെൻസ് & സ്‌ക്രോൾസ് പബ്ലിഷിംഗ് ഹൗസ് ക്രീയേറ്റീവ് ഹെഡുമായ മഹാലക്ഷ്മി നായരാണ് ഈ കൃതി പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലേക്കുള്ള വിവർത്തനം കുറ്റമറ്റ രീതിയിലുള്ളതാണ്. ഒറിജിനൽ കൃതിയിൽ ആവിഷ്‌കരിച്ച വികാരങ്ങളും അനുഭവങ്ങളും ഒട്ടും ചോരാതെ മഹാലക്ഷ്മി നായർ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

മഹാലക്ഷ്മി ഡില്യൂഷൻ വാല്യം 1, ഡെയ്‌സി ഡ്രീംസ്, ഡെസേർട്ട് സ്റ്റോംസ് തുടങ്ങിയ നിരവധി കവിതാ സമാഹാരങ്ങളിൽ തന്റെ രചനാ വൈദഗ്ധ്യം പ്രദർശിപ്പിച്ചിട്ടുള്ള എഴുത്തുകാരിയാണ് മഹാലക്ഷ്മി നായർ. സിന്ധു നന്ദകുമാറിന്റെ മലയാള കാവ്യസമാഹാരമായ 'കാവ്യാത്മഗതം ' ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾക്ക് കവർ ചിത്രീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇന്റീരിയർ സ്‌കെച്ചുകളിലും അവർ മികവ് പുലർത്തിയിട്ടുണ്ട്. ഗുരുകരുണാമൃതം മഹാലക്ഷ്മിയുടെ ആദ്യ വിവർത്തന കൃതിയാണെങ്കിലും, മൗലിക രചനയുടെ സൗന്ദര്യമോ വികാരമോ ചോർന്നുപോകാതെ, മൂന്ന് മാസത്തിനുള്ളിലാണ് മുഴുവൻ വിവർത്തനവും പൂർത്തിയാക്കിയത്.

ശ്രീമദ് അഭേദാനന്ദ സ്വാമിജിയുടെ അനുഗ്രഹത്താൽ തന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രകാശം പരത്താനുള്ള ദൈവിക അവസരമെന്നാണ് വിവർത്തന അനുഭവത്തെ മഹാലക്ഷ്മി വിവരിക്കുന്നത്. ഈ പുസ്തകം വായനക്കാരെ സന്തോഷാനുഭവമുള്ള ഒരു യാത്രയിലേക്കെന്ന പോലെ കൊണ്ടുപോകുമെന്ന് പരിഭാഷക വിശ്വസിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.