Sections

നിര്‍മാണ തൊഴിലാളികളുടെ ഇ-ശ്രം രജിസ്ട്രേഷന്‍ തീയതി നീട്ടി

Friday, Jul 22, 2022
Reported By Admin

അടുത്തുള്ള അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താം



നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്ട്രേഷനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി.

ഇതുവരെ ഇ-ശ്രം രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലാത്ത നിര്‍മാണ തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഓണ്‍ലൈന്‍ മുഖേനയോ സ്വന്തം നിലയ്ക്കോ അടുത്തുള്ള അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടത്താം. register.eshram.gov.in പോര്‍ട്ടല്‍ വഴിയാണു രജിസ്ട്രേഷന്‍ ചെയ്യേണ്ടത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.