Sections

നല്ല ഭക്ഷണ ശീലങ്ങളിലൂടെ കൊളസ്ട്രോൾ അകറ്റാം

Wednesday, Jan 10, 2024
Reported By Soumya S
Healthy Food

നല്ല ഭക്ഷണ ശീലങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും അകറ്റും. ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിന് കൊളസ്ട്രോൾ അത്യാവശ്യമാണ്. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ കൊളസ്ട്രോൾ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. കൊളസ്ട്രോൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് നോക്കാം.

  • ലയിക്കുന്ന ഫൈബറായ പെക്റ്റിൻ ആപ്പിളിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിത്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും കൊളസ്ട്രോളിന്റെ അളവ് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുന്നു.
  • ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കൻ എന്ന ജലത്തിൽ ലയിക്കുന്ന നാരാണ് കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നത്. കൊളസ്ട്രോൾ ഫാമിലിയിലെ വില്ലനായ എൽ.ഡി.എല്ലിന്റെ അളവ് കുറക്കാൻ ഇത് സഹായിക്കും.
  • ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. സാൽമൺ, ടൂണ എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു.
  • ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചോക്ലേറ്റ് കഴിക്കാം. എച്ച്ഡിഎൽ അല്ലെങ്കിൽ ഗുഡ് കൊളസ്ട്രോൾ അടങ്ങിയതാണ് ചോക്ലേറ്റ്. നോൺ മിൽക്ക് ചോക്ലേറ്റ് ഐറ്റംസ് ആന്റി ഓക്സിഡന്റ് കൂടി ചേർന്നതാണ്. ഇത് ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാതെയും സൂക്ഷിക്കുന്നു.
  • രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ തടയാൻ സഹായിക്കുന്ന ഒലിക് ആസിഡിന്റെ ശക്തികേന്ദ്രമാണ് അവാക്കഡോ. അവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
  • ശരീരത്തിലെ ഫാറ്റിന്റെ അളവ് കുറയ്ക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക.
  • ദിവസവും ഒരു ?ഗ്ലാസ് ?ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് നീക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്.
  • വറുത്ത ഉരുളക്കിഴങ്ങ് കഴിക്കുന്നത് വഴി ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കൊഴുപ്പ് നമ്മുടെ ശരീരത്തിലെത്തുന്നു ഇത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകാം.
  • ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഏറെ നല്ലതാണ് വെളുത്തുള്ളി.
  • ദിവസവും ഒരു മണിക്കൂർ രാവിലെയോ വൈകിട്ടോ ക്യത്യമായി വ്യായാമം ചെയ്താൽ കൊളസ്ട്രോൾ കുറയ്ക്കാം. യോ?ഗ, നടത്തം, സ്വിമ്മിങ്, എയറോബിക്സ് പോലുള്ള വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.