Sections

സഹകരണ സ്ഥാപനങ്ങളില്‍ ഇനി രാഷ്ട്രീയ ഇടപെടല്‍ നടക്കില്ല

Wednesday, Oct 26, 2022
Reported By MANU KILIMANOOR

97-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മള്‍ട്ടി സ്റ്റേറ്റ് കോ - ഓപ്പറേറ്റിവ് അമെന്‍മെന്റ് (ഭേദഗതി) ആക്റ്റ് രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിച്ചു. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ അത് നിയമമാകും.

എന്താണ് മള്‍ട്ടി സ്റ്റേറ്റ് കോ - ഓപ്പറേറ്റിവ് അമെന്റ്‌മെന്റ് (ഭേദഗതി) ആക്റ്റ് ?

ഇന്ത്യയിലെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റികളുടെ നടത്തിപ്പിലും ഭരണത്തിലും അവയിലെ പൊതുജനപങ്കാളിത്തത്തിലും വിപ്ലവകരമായ മാറ്റം വരുത്തുകയും അവയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ നിയമഭേദഗതിയാണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി അമന്‍മെന്റ് ബില്‍ 2022. ഈ ബില്‍ ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാര ത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ അത് നിയമമായി മാറുകയാണ്.

സഹകരണ സംഘങ്ങള്‍ക്ക് ഭരണഘടനാ പദവി നല്‍കുകയും സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള അവകാശം മൗലികാവകാശമാക്കുകയും ചെയ്യുന്ന 97-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും സുപ്രധാനമായി ചൂണ്ടിക്കാണിക്കാനുള്ള വസ്തുത.

ഈ പുതിയ മള്‍ട്ടി സ്റ്റേറ്റ് കോ - ഓപ്പറേറ്റിവ് അമെന്‍മെന്റ് ( ഭേദഗതി) ആക്റ്റ് വിഭാവനം ചെയ്യുന്ന ചില പ്രധാന വസ്തുതകള്‍ ഇവയാണ് :

1. മള്‍ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പങ്ക് യുക്തിസഹമാക്കുകയും അവയിലെ അംഗങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും, ഈ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം പരമാവധി വര്‍ധിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്.

2. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള നിയമനിര്‍മ്മാണവും സുതാര്യതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കാനും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ ഭരണം മെച്ചപ്പെടുത്താനും ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്.

3 . സഹകരണ സംഘങ്ങളുടെ ഭരണം മെച്ചപ്പെടുത്തുന്നതിന്, സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി, സഹകരണഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സഹകരണ ഓംബുഡ്‌സ്മാന്‍ എന്നിവ സ്ഥാപിക്കാന്‍ ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നു.

4 . സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവും സമയബന്ധിതമായും നടക്കുന്നു ണ്ടെന്ന് സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ഉറപ്പാക്കും. തിരഞ്ഞെടുപ്പ് അച്ചടക്കം കൊണ്ടുവരു ന്നത്തി ന്റെ ഭാഗമായി, നിയമലംഘകരെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാനും ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നു.

5 .അംഗങ്ങളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള സംവിധാനം സഹകരണ ഓംബുഡ്‌സ്മാനില്‍ നിക്ഷിപ്തമായിരിക്കും.

6 . സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കി സഹകരണ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ പ്രവര്‍ത്തന സുതാര്യത വര്‍ദ്ധിപ്പിക്കും.

7 .ഈ മേഖലയില്‍ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, രജിസ്‌ട്രേഷന്‍ കാലയളവ് കുറയ്ക്കാന്‍ നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുന്നു. കൂടാതെ തെറ്റുകള്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ തെറ്റുകള്‍ തിരുത്താന്‍ അപേക്ഷകര്‍ക്ക് 2 മാസത്തെ അധിക സമയം തേടാനും ഭേദഗതി നിയമം അനുവദിക്കുന്നുണ്ട്. രേഖകളുടെ സമര്‍പ്പണവും വിതരണവും പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാകും.

8 . ബാങ്കിംഗ്, മാനേജ്‌മെന്റ്, കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, ഫിനാന്‍സ് എന്നീ മേഖലകളില്‍ അനുഭവപരി ചയമുള്ള വ്യക്തികളെ മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു.

9 . മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിന്, ബില്ലില്‍ നോണ്‍ വോട്ടിംഗ് ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

10 . നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രത്യേക പുനര്‍നിര്‍മ്മാണ വികസന ഫണ്ട് രൂപീകരിക്കും.

11 . ഓഡിറ്റിംഗ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തി മള്‍ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഉത്തര വാദിത്തം വര്‍ദ്ധിപ്പിക്കാന്‍ ബില്‍ വ്യവസ്ഥചെയ്യുന്നു.

വളരെ നാളുകളായി സഹകരണമേഖലയില്‍ കാര്യക്ഷമമായ നിയമനിര്‍മ്മാണം ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുതാര്യമായിരുന്നില്ല എന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്.ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ചര്‍ച്ചകളും നടത്തിയശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു അനിവാര്യമായ നിയമനിര്‍മ്മാണഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.സഹകരണ സംഘങ്ങളുടെ കാര്യക്ഷമതയും പ്രവര്‍ത്തന സുതാര്യതയും പൊതുജനങ്ങളുടെ വിശ്വാസവും പങ്കാളിത്തവും ഉറപ്പാക്കുകയും അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലായ്മ ചെയ്യുകയും അതുവഴി സുശക്തവും സുദൃഢവുമായ ഒരു പ്രസ്ഥാനമായി ഇവയെ മാറ്റുകയും ചെയ്യുക എന്നതാണ് ഈ പുതിയ നിയമഭേദ ഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.