കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്. അവരുടെ ഭാവിക്കും വ്യക്തിത്വവികസനത്തിനും ഇതു നിർണായകമാണ്.
ആത്മവിശ്വാസം വളരാൻ ആദ്യ ഘട്ടം കുടുംബത്തിലാണ് ആരംഭിക്കേണ്ടത്. മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാഹനവുമാണ് കുട്ടികൾക്ക് ആദ്യ ആത്മവിശ്വാസം പകർന്നുതരുന്നത്. അവർ ഓരോ ശ്രമം നടത്തുമ്പോഴും അതിൽ അവർ വിജയിച്ചാലും പരാജയപ്പെട്ടാലും, കുട്ടികളെ പിന്തുണയ്ക്കുന്നത്, മനസ്സിലാക്കുന്നത്, അവർ ചെയ്യുന്നത് വിലമതിക്കുന്നത് ഇതെല്ലാം ആത്മവിശ്വാസം കൂട്ടുന്ന കാര്യങ്ങളാണ്.കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ മാതാപിതാക്കൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം
- അവർ പറയുന്നത് കേൾക്കാനായി സമയം കണ്ടെത്തുക.അവരുടെ പ്രശ്നങ്ങൾ ചെറുതാക്കി കാണാതെ, അതിന് സമഗ്രമായ ശ്രദ്ധ നൽകുക.
- നിങ്ങൾ പറയുന്ന വാക്കുകൾ കുഞ്ഞുങ്ങളുടെ മനസ്സിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്നു.''നിനക്ക് കഴിയും'', ''നീ ചെയ്തത് ഒരു നല്ല ശ്രമമാണ്'', ''ഇത് ഒരു പ്രശ്നമല്ല, നമുക്ക് വീണ്ടും ശ്രമിക്കാം'' തുടങ്ങിയ പ്രോത്സാഹന വാക്കുകൾ ഉപയോഗിക്കുക. ഇത് കുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നതിനിടയാക്കും.
- തെറ്റുകൾ സംഭവിക്കുന്നത് ജീവിതത്തിന്റെ ഒരു ഭാഗമാണ്'' എന്ന നിലപാട് വളർത്തുക.കുട്ടികൾ പരാജയപ്പെട്ടാലും അവരെ കുറ്റപ്പെടുത്താതെ, അത് പഠനാനുഭവമായി മാറ്റാൻ സഹായിക്കുക.
- ചെറിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അവരേയും ഉൾപ്പെടുത്തുക.അവരുടെ അഭിപ്രായം ചോദിക്കുകയും അവ നല്ലതാണെങ്കിൽ പരിഗണിക്കുകയും ചെയ്യുക.ചെറിയ ഉത്തരവാദിത്തങ്ങൾ നൽകുക ഇതിലൂടെ അവർക്ക് ആത്മവിശ്വാസം വരും.
- മൊബൈൽ, ടിവി, ഗെയിമുകൾ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക.അതിന് പകരം, പുസ്തകങ്ങൾ വായിക്കാൻ, സംവദിക്കാൻ, ഗ്രൂപ്പുകളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക.
- മാതാപിതാക്കൾ ആത്മവിശ്വാസമുള്ളവരായി മാറുക ഇത് കാണുന്ന കുട്ടികൾ ഇത് അനുകരിക്കും.കുടുംബത്തിൽ നല്ല ആശയവിനിമയം, സ്നേഹം, പിന്തുണ തുടങ്ങിയവ കാണിച്ചാൽ, കുട്ടികളും അതുപോലെ തന്നെ ആയി മാറും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

'പാത്രം അറിഞ്ഞ് ഭിക്ഷ': സഹായം നൽകുമ്പോൾ പരിഗണിക്കേണ്ട നിർണായക കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.