Sections

ലാഭത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി ബിവറേജസ് കോര്‍പറേഷന്‍

Monday, Mar 14, 2022
Reported By admin
beverages corporation

1608.17 കോടി രൂപ നഷ്ടമാണ് ബിവറേജസ് കോര്‍പറേഷന് ഉണ്ടായത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ബെവ്‌കോ മൂന്നമതാണ്

 

സംസ്ഥാന സര്‍ക്കാരിന് വന്‍ വരുമാനം നേടിക്കൊടുക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ കഴിഞ്ഞ വര്‍ഷം വന്‍ നഷ്ടത്തില്‍. 1608.17 കോടി രൂപ നഷ്ടമാണ് ബിവറേജസ് കോര്‍പറേഷന് ഉണ്ടായത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ബെവ്‌കോ മൂന്നമതാണ്. 1976.03 കോടി രൂപ നഷ്ടമുണ്ടാക്കിയ കെ എസ് ആര്‍ ടി സിയാണ്  ഒന്നാമത്. 1822.35 കോടി നഷ്ടമുള്ള കെ എസ് ഇ ബി രണ്ടാമതാണ്.ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളുടെ പട്ടികയില്‍ കെ.എസ്.എഫ്.ഇയാണ് ഒന്നാമത്. 146.41 കോടി രൂപയാണ് ലാഭം.മുന്‍ വര്‍ഷം ലാഭം നേടിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടാമതായിരുന്നു ബെവ്‌കോ. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മദ്യവില്‍പന നിര്‍ത്തിവെക്കേണ്ടി വന്നതാണ് ബെവ്‌കോയ്ക്ക് തിരിച്ചടിയായത്.പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ-നഷ്ട കണക്കുകള്‍ പ്രതിപാദിക്കുന്ന ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു.180 കോടി രൂപ ലാഭത്തില്‍ നിന്നാണ് ബെവ്‌കോ 1600 കോടി രൂപ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം കെഎസ്എഫ്ഇ നിനിര്‍ത്തി. 146.41 കോടി രൂപയാണ് കെഎസ്എഫ്ഇയുടെ ലാഭം. ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ചവറ കെഎംഎംഎലും കേരള ഫീഡ്‌സുാണ്. 

എന്നാല്‍ പതിവുപോലെ കെഎസ്ആര്‍ടിസി തന്നെയാണ് ഇത്തവണയും നഷ്ടകണക്കില്‍ മുന്നിലുള്ളത്. 1976.03 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം കെഎസ്ആര്‍ടിസിയുടെ നഷ്ടം.അതേസമയം ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ കണക്ക് പരിശോധിക്കുമ്പോഴും വലിയ തിരിച്ചടിയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ലാഭത്തിലുള്ളത് 50 പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇവയെല്ലാം കൂടി 519.73 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. മുന്‍ വര്‍ഷം ഇത് 883.7 കോടി രൂപയായിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2621.99 കോടിയില്‍ നിന്ന് 6569.55 കോടിയിലേക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.