Sections

ദിവസവും ഓട്‌സ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

Thursday, Nov 30, 2023
Reported By Soumya
Oats

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഓട്സ്. ധാരാളം നാരുകൾ അടങ്ങിയ ഈ പ്രത്യേക ഭക്ഷണം ഏതു പ്രായക്കാർക്കും ഏതു രോഗികൾക്കു വേണമെങ്കിലും കഴിയ്ക്കാമെന്നതാണ് വാസ്തവം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇത് ഒരുപോലെ ആരോഗ്യകരവുമാണ്. പ്രഭാതഭക്ഷണമായി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് ഇത്. നമ്മുടെ പതിവ് പ്രഭാതഭക്ഷണങ്ങളൊക്കെയും ഓട്സിലും പരീക്ഷിക്കാവുന്നതാണ്. ഗോതമ്പിനേക്കാൾ മികച്ചതാണ് ഓട്സെന്ന് നമ്മളിൽ പലർക്കും അറിയില്ല. ധാരാളം ഉപയോഗപ്രദമായ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സമഗ്രമായ ഭക്ഷണമാണ് ഓട്സ്. പല വിധത്തിൽ നമുക്ക് ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും അവയുടെ ആരോഗ്യ ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യാം. ഓട്സിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാൻ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീൻ തടി കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.
  • കുടലിന്റെ ആരോഗ്യത്തിനൊപ്പം ക്യാൻസറിനെ തടയാനും ഓട്സ് നല്ലതാണ്. ക്യാൻസർ ചെറുത്തു നിൽക്കാനുള്ള കഴിവ് ഓട്സിനുണ്ട്. ഇത് ശരീരത്തിലെ ബൈൽ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. വയറ്റിലെ ക്യാൻസർ തടയാനുള്ള ഉത്തമ ഭക്ഷണമാണിത്.
  • ചർമസംരക്ഷണത്തിനും ഓട്സ് നല്ലതാണ്. ഓട്സിൽ ചർമത്തിന് ഈർപ്പം നൽകുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുണ്ട്. ഇത് അൾട്രാവയലറ്റ് രശ്മികളെ ചെറുത്തുനിർക്കാൻ സഹായിക്കും.
  • ഓട്സിലെ ഘടകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഓട്സിലെ അയേൺ, വൈറ്റമിൻ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങൾ നൽകുകയും ഓർമശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • എല്ലുകളുടെ ആരോഗ്യത്തിനും സന്ധിവേദന പോലുള്ള പ്രശ്നങ്ങൾക്കുമെല്ലാം ഏറെ മികച്ച ഒന്നാണ് ഓട്സ്. എല്ലുതേയ്മാനവും സന്ധിവേദനയുമെല്ലാം അകറ്റാൻ ഉത്തമമാണ് ഓട്സ്.
  • ഇതിലെ പല ഘടകങ്ങളും രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർക്കാൻ സഹായിക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും മികച്ച ഒരു ഭക്ഷണമാണ് ഓട്സ് എന്നു പറയാം.
  • ഓട്സ് അടുപ്പിച്ച് 1 മാസം കഴിച്ചാൽ ശരീരത്തിനു പ്രതിരോധ ശേഷി ലഭിയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിലെ വിവിധ വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ഒന്നാണ്.
  • ഓട്സ് അയൺ സമ്പുഷ്ടമാണ്. ഇതു കൊണ്ടുതന്നെ അയൺ പ്രശ്നങ്ങളുള്ളവർക്ക്, വിളർച്ചാ പ്രശ്നങ്ങളുള്ളവർക്ക് ഉത്തമ ഔഷധവും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.