- Trending Now:
പാലക്കാട്: ഇന്ത്യയിലെ മുൻനിര പൊതു മേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയിൽ മെഗാ ക്യാമ്പ് 29 ആഗസ്റ്റ് 2025നു സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിൻറെ ധനകാര്യ മന്ത്രാലയത്തിൻറെ ഭാഗമായ ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ദേശവ്യാപക സാച്ചുറേഷൻ ക്യാമ്പെയിൻറെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത്, നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങൾ എന്നീ തലങ്ങളിൽ ധനകാര്യ ഉൾപ്പെടുത്തലും സാമൂഹ്യ സുരക്ഷാ പദ്ധതികളും 100 ശതമാനം കൈവരിക്കുക എന്നതാണ് 2025 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പെയിൻറെ ലക്ഷ്യം.
ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് വിനായക് മുദലിയാർ, ജനറൽ മാനേജറും എറണാകുളം സോണൽ ഹെഡുമായ പ്രജിത് കുമാർ ഡി, വിശിഷ്ടാതിഥികൾ, മറ്റ് മുതിർന്ന ബാങ്കിംഗ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാമ്പത്തിക ഉൾപ്പെടുത്തൽ എന്നത് ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുകയെന്നത് മാത്രമല്ല മറിച്ച് ഓരോ വ്യക്തിക്കും സാമ്പത്തിക രംഗത്ത് മികച്ച രീതിയിൽ പങ്കാളികളാകാനും പ്രധാനമന്ത്രി ജൻധൻ യോജന, സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ, അടൽ പെൻഷൻ യോജന മുതലായ സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ ലഭ്യമാക്കാൻ പ്രാപ്തരാക്കുക എന്നതുമാണ്. പാലക്കാട്ട് സംഘടിപ്പിച്ച ഈ മെഗാ ക്യാമ്പിലൂടെ ഈ ആനുകൂല്യങ്ങൾ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കാനും അവശ്യ സാമ്പത്തിക സേവനങ്ങൾ എല്ലാവർ്ക്കും തുല്യതയോടെ ലഭ്യമാക്കി സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ ശാക്തീകരിക്കാനും ഇതിലൂടെ തങ്ങൾ ലക്ഷ്യമിടുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് വിനായക് മുദലിയാർ പറഞ്ഞു.
ഈ പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ജീവൻജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) പദ്ധതികളിലെ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളും, അടൽ പെൻഷൻ യോജന (എപിവൈ)യിൽ ചേർന്നവർക്കുള്ള എൻറോൾമെൻറ് രസീതുകളും വിതരണം ചെയ്തു. യോഗ്യരായ പിഎംജെഡിവൈ അക്കൗണ്ടുകളിൽ റീ-കെവൈസി നടപടികളും പൂർത്തിയാക്കി. മുഖ്യാതിഥി വിവിധ സ്റ്റാളുകൾ സന്ദർശിച്ച് സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങൾക്ക് എസ്എച്ച്ജി അനുമതി പത്രങ്ങളും, ഭക്ഷണം, കൃഷി മേഖലകളിലെ അനുമതി പത്രങ്ങളും വിതരണം ചെയ്തു. അവരുടെ സംരംഭക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്ക് പാലക്കാട് ജില്ലയിലെ ശാഖകൾ വഴി 25 എസ്എച്ച്ജി ഗ്രൂപ്പുകളിലെ 350 ഗുണഭോക്താക്കൾക്ക് മൊത്തം 3.53 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. ഇത് താഴെത്തട്ടിലുള്ള സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബാങ്കിൻറെ പ്രതിബദ്ധത അരക്കിട്ടുറപ്പിച്ചു.
പൊതുവായ ധനകാര്യ സൗകര്യവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പരിരക്ഷയും ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിൻറെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബാങ്കിംഗ് മേഖലയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ മെഗാ ക്യാമ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.