- Trending Now:
ബക്രീദിനോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ മഞ്ചേരി കച്ചേരിപ്പടിയിലുള്ള ഐ.ജി.ബി.ടി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഖാദി സ്പെഷ്യൽ വിൽപ്പന മേള തുടങ്ങി. മഞ്ചേരി നഗരസഭാ അംഗം ശ്രീവിദ്യ എടക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭാ അംഗം സജിത വിജയൻ ആദ്യ വിൽപ്പന നടത്തി. ഖാദി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ശിവദാസൻ, ജില്ലാ പ്രൊജക്ട് ഓഫീസർ പി. സത്യനിർമല, ഖാദി ബോർഡ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
മലപ്പുറം: ഈ വർഷത്തെ ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂൺ 23) രാവിലെ പത്തിന് മലപ്പുറം നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. കായിക, വഖഫ്, ഫീഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ആദ്യ വിൽപ്പന നടത്തും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻപി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും.
എറണാകുളം: ബക്രീദ് പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് ജൂൺ 19 മുതൽ 27 വരെ 20 മുതൽ 30 ശതമാനം വരെ റിബേറ്റ് നൽകുന്നു. ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ,
പെരുമ്പാവൂർ, മൂവാറ്റുപുഴ, പായിപ്ര, കാക്കനാട്, പഴന്തോട്ടം,മൂക്കന്നൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കും.
ഖാദി ബക്രീദ് മേള
ബക്രീദ് പ്രമാണിച്ച് തുണിത്തരങ്ങൾക്ക് 30 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു... Read More
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഖാദി ബക്രീദ് മേള തുടങ്ങി. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ്, ബേക്കർ ജഗ്ഷൻ കോട്ടയം; ഫോൺ-04812560587, റവന്യൂടവർ ചങ്ങനാശേരി; ഫോൺ-0481 2423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂർ; ഫോൺ-0481 2535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം ഫോൺ-0482 9233508, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 തുടങ്ങിയ വിൽപന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭ്യമാണ്. റിബേറ്റ് ജൂൺ 27 വരെ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.