Sections

കുട്ടികളുടെ ഭാവിക്കായി ടേം ഇൻഷുറൻസ് മികച്ച പരിഹാരമെന്ന് അമ്മമാർ: ബജാജ് അലയൻസ് ലൈഫ് വുമൺ ടേം സർവേ 2025

Friday, Jun 20, 2025
Reported By Admin
Bajaj Allianz Life Survey 2025 Reveals Changing Insurance Needs of Indian Women

  • 73 ശതമാനം അമ്മമാരും തങ്ങളുടെ അസാന്നിധ്യത്തിൽ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു
  • 61 ശതമാനം അമ്മമാരും അപ്രതീക്ഷിത അപകട സാഹചര്യങ്ങളിൽ മക്കൾക്കുണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആശങ്കയിലാണ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് പിക്സിസ് ഗ്ലോബൽ, ക്വാൾസ് എഐ എന്നിവയുമായി ചേർന്ന് നടത്തിയ 'ബജാജ് അലയൻസ് ലൈഫ് വുമൺ ടേം സർവേ' ഫലങ്ങൾ പുറത്തുവിട്ടു. മെട്രോ, ഒന്ന്, രണ്ട് നിര നഗരങ്ങളിലായി ശമ്പളമുള്ളവരും സ്വയം തൊഴിലാളികളുമായ 1000ലധികം വനിതകളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. പ്രധാന സാമ്പത്തിക മുൻഗണനകൾ, അടിയന്തര സാഹചര്യങ്ങളിലേക്കുള്ള തയ്യാറെടുപ്പ്, ദീർഘകാല സാമ്പത്തിക സുരക്ഷയിലേക്കുള്ള സമീപനം എന്നിവയാണ് വിലയിരുത്തിയത്.

മക്കളുടെ ഭാവി, വിദ്യാഭ്യാസ ചെലവുകൾ, ആരോഗ്യ സംരക്ഷണം തുടങ്ങി സാമ്പത്തിക മുൻഗണനകളിൽ വലിയ മാറ്റം വന്നതായി സർവേയിൽ കണ്ടെത്തി. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ വനിതകൾക്ക് ഏറ്റവും പ്രിയപ്പെട്ട സാമ്പത്തിക പദ്ധതിയായി ടേം ഇൻഷുറൻസ് മാറിയിട്ടുണ്ട്. 53 ശതമാനം പേരും അപ്രതീക്ഷിത ആരോഗ്യ ചെലവുകൾ കുടുംബത്തെ സാമ്പത്തികമായി ബാധിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ സംബന്ധമായ അപകടങ്ങൾക്കുള്ള ബോധവത്കരണം വർദ്ധിച്ചുവരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. 87 ശതമാനം പേരും ക്രിറ്റിക്കൽ ഇൽനസ് കവർ നല്ലതാണെന്ന് കരുതുന്നു. 50 ശതമാനം പേർ ഹെൽത്ത് മാനേജ്മെന്റ് സർവീസുകൾ ടേം പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.

കൂടാതെ മക്കളുടെ വിദ്യാഭ്യാസ സഹായവും ടേം ഇൻഷുറൻസിന്റെ നിർബന്ധമായ ഘടകമായി വനിതകൾ കാണുന്നു. സാമ്പത്തികമായി സ്വതന്ത്രമായ വനിതകൾ ഇന്ന് ജീവിത സംരക്ഷണത്തിലുപരി ദീർഘകാല ആരോഗ്യവും കുടുംബത്തിന്റെ ക്ഷേമവും സംരക്ഷിക്കുന്ന ഇൻഷുറൻസ് പരിഹാരങ്ങൾ തേടുന്നുവെന്ന് സർവേയിലൂടെ കണ്ടെത്തി.

ടേം ഇൻഷുറൻസിനെ വനിതകൾ ഒരു ജീവിത ഇൻഷുറൻസ് മാത്രമല്ല, സമഗ്രമായ സാമ്പത്തിക പരിഹാരമായും കാണുന്നതായി 2025ലെ വുമൺ ടേം ഇൻഷുറൻസ് സർവേയിലൂടെ വ്യക്തമായതായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ തരുൺ ചുങ് പറഞ്ഞു. മക്കളുടെ ഭാവി, ആരോഗ്യ ചെലവുകൾ, ക്രിറ്റിക്കൽ ഇൽനസുകൾ, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഈ കണ്ടെത്തലുകൾ തങ്ങളുടെ വനിതാ ഉപഭോക്താക്കളുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന പരിഹാരങ്ങൾ രൂപപ്പെടുത്താൻ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

61 ശതമാനം മാതാക്കളും തങ്ങളുടെ അഭാവത്തിൽ മക്കളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിൽ ആശങ്കപ്പെടുന്നുണ്ട്. വരുമാന സ്ഥിരത (61%), ആരോഗ്യ ചെലവുകൾ (53%), വിരമിക്കൽ പദ്ധതികൾ (54%), മക്കളുടെ വിദ്യാഭ്യാസം (57%) എന്നിവയാണ് മറ്റ് പ്രധാന സാമ്പത്തിക മുൻഗണനകൾ.

46 ശതമാനം വനിതകളും മക്കളുടെ സാമ്പത്തിക ഭാവി ഉറപ്പാക്കാൻ ടേം ഇൻഷുറൻസിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചു. 93 ശതമാനം മാതാക്കളും 'ചൈൽഡ് ഇൻകം സെക്യൂരിറ്റി' ഫീച്ചർ വളരെ ആകർഷകമെന്ന് കരുതുന്നു.

51 ശതമാനം പേർ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അനുസരിച്ച് കവർ വർധിപ്പിക്കാൻ കഴിയുന്ന സൗകര്യവും കാലാവധി പൂർത്തിയാകുമ്പോഴുള്ള നേട്ടങ്ങളും ആഗ്രഹിക്കുന്നു. 33 ശതമാനം പേർ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ടേം പ്ലാനിൽ ഉൾപ്പെടുത്തണമെന്നും 28 ശതമാനം പേർ ഉയർന്ന ലൈഫ് കവർ ഉള്ള ടേം പ്ലാനുകളും ആഗ്രഹിക്കുന്നു.

വനിതകളുടെ മാറുന്ന സാമ്പത്തിക ആഗ്രഹങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത ടേം ഇൻഷുറൻസുകളുടെ ആവശ്യകതയാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള കുറവുകൾ പരിഹരിച്ച് വനിതകൾ ആഗ്രഹിക്കുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തി ടേം പ്ലാനുകൾ മെച്ചപ്പെടുത്തുകയും അവർക്ക് സാമ്പത്തികമായി ആത്മവിശ്വാസവും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനാണ് ബജാജ് അലയൻസ് ലൈഫ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.