Sections

വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Monday, Mar 20, 2023
Reported By Admin
Job Offer

തൊഴിൽ അവസരങ്ങൾ


ഡയാലിസിസ് ടെക്നീഷൻ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷൻ തസ്തികയിൽ കരാർ-ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡയാലിസിസ് ടെക്നീഷൻ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ ഡയാലിസിസ് യൂണിറ്റിൽ രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള (ബിഎസ്.സി/ജി.എൻ.എം) സ്റ്റാഫ് നഴ്സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. താത്പര്യമുള്ളവർ പ്രായം, യോഗ്യത, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി മാർച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് എത്തണം.

ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള(അസാപ്) ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവർക്ക് മുൻഗണന. ഇന്റേണുകൾക്ക് പ്രതിമാസം 12500 രൂപ ശമ്പളം നൽകും. എറണാകുളം ജില്ലയിലുള്ള അസാപ് ഓഫീസുകളിലാകും നിയമനം. ഒരു വർഷത്തേക്കാണ് ഇന്റേൺഷിപ്പ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് 9495999671 / 9495999643 നമ്പറുകളിൽ ബന്ധപ്പെടുക, ഇമെയിൽ:dpmekm@asapkerala.gov.in. മാർച്ച് 22 ന് വൈകിട്ട് 5 നകം ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം.

ലീഗൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് പ്രായോഗിക പരിശീലനം നൽകി കരിയറിൽ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷകരായി രൂപപ്പെടുത്തുന്നതിലൂടെ തങ്ങളുടെ പ്രൊഫഷനിൽ ഉന്നതിയിൽ എത്തിച്ചേരുന്നതിനും വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസ്, ലീഗൽ സർവീസ് അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ 69 പേര് രണ്ടു വർഷത്തേക്ക് 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കും. ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസുകൾ, ജില്ലാ ലീഗൽ അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകു. ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പരിശീലനത്തിന് താത്പര്യമുള്ളവർ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. അപേക്ഷാഫോം, വിജ്ഞാപനം എന്നിവയ്ക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഏപ്രിൽ 20നകം നൽകണം.

കേരഫെഡിൽ ഡെപ്യൂട്ടേഷൻ

കേരഫെഡിൽ അസി. മാനേജർ (ഫിനാൻസ് & ഓഡിറ്റ്), അക്കൗണ്ടന്റ്, എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. അപേക്ഷ 30ന് വൈകിട്ട് 5നകം മാനേജിങ് ഡയറക്ടർ, കേരഫെഡ്, കേരാ ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320504, 2326209. വെബ്സൈറ്റ്: www.kerafed.com.

ഉഴിച്ചിൽ/തെറാപ്പിസ്റ്റ് ഒഴിവുകൾ

ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര-അർദ്ധസർക്കാർ സ്ഥാപനത്തിന്റെ തിരുവനന്തപുരം ജില്ലയിൽ ഉഴിച്ചിൽ/തെറാപ്പിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. പത്താംക്ലാസ് പാസായിരിക്കണം. കൂടാതെ സർട്ടിഫിക്കറ്റ് കോഴ്സും പാസാകണം. തൊക്കനം, പഞ്ചകർമ്മ എന്നിവയിൽ 5 വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗർത്ഥികൾക്ക് മുൻഗണന. പ്രായപരിധി: 01.04.2023ന് 18-30 നും മദ്ധ്യേ. പ്രതിദിനം 500 രൂപ വേതനം ലഭിക്കും. വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

അസിസ്റ്റന്റ് പ്രൊഫസർ താത്ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജിൽ ഫിസിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് യു ജി സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം എസ് സി ഫിസിക്സ് ഫസ്റ്റ് ക്ലാസ് ഉളളവരെയും പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 21 രാവിലെ 10.30ന് കോളജിൽ എഴുത്തുപരീക്ഷ/ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത, തീയതി സംബന്ധിച്ച് വിവരങ്ങൾ www.ceknpy.ac.in ഫോൺ 0476 2666160, 9400423081 . ലഭിക്കും .

താൽക്കാലിക നിയമനം

കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 7000 രൂപയാണ് വേതനം. അപേക്ഷകൾ മാർച്ച് 25 ന് മുൻപായി സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം - 682030 എന്ന വിലാസത്തിലോ, ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് 0484- 2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.