- Trending Now:
കോട്ടയം: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള അമ്പതിനായിരം മുതൽ അഞ്ചുലക്ഷം വരെയുള്ള സ്വയം തൊഴിൽ വായ്പാപദ്ധതിയിലേക്ക് ജില്ലയിലെ തൊഴിൽരഹിതരായ പട്ടിക ജാതി -പട്ടിക വർഗത്തിൽപ്പെട്ട യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവരും കുടുംബ വാർഷികവരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. വായ്പാ തുകക്ക് നിർബന്ധനകൾക്ക് വിധേയമായി വസ്തു- ഉദ്യോഗസ്ഥ ജാമ്യം നൽകേണ്ടതാണ്. അപേക്ഷാഫോമിനും വിശദവിവരത്തിനും നാഗമ്പടത്തുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക .ഫോൺ 0481-2562532,9400068505
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.