Sections

ഇൻഫർ മേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Monday, Jul 31, 2023
Reported By Admin
Photograher Panel

പിആർഡി ഫോട്ടോഗ്രാഫർ പാനൽ: അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റൽ എസ് എൽ ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ആഗസ്റ്റ് 10 വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0471 2731300, ഇ-മെയിൽ: careersdiotvm@gmail.com .

ഐ-പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാനസർക്കാരിന്റെ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിനായി വിപുലമായ ഫോട്ടോ കവറേജ് നടത്തുന്നതിനായി കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നു. അപേക്ഷകർക്ക് ഡിജിറ്റൽ എസ്.എൽ.ആർ./മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റസലൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുവേണം. കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് നൽകണം. വൈഫൈ കാമറകൾ കൈവശമുള്ളവർക്കും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവർക്കും മുൻഗണന. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോട്ടയം എന്ന വിലാസത്തിൽ ലഭിക്കണം. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നൽകാം. ഇ-മെയിലിൽ അയയ്ക്കുന്നവ സ്വീകരിക്കില്ല. പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസിൽ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ (എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/ആധാർ/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാർഡ്/പാൻ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/ പാസ്പോർട്ട്) പകർപ്പ്, മുൻപ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കിൽ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേർത്ത് സ്വയംസാക്ഷ്യപ്പെടുത്തണം. അസൽ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562558.

പിആർഡി ഫോട്ടോഗ്രാഫർ പാനൽ: അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന ലഭിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റൽ എസ്എൽആർ/മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയായിരിക്കും കാലാവധി. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിശദവിവരം, പ്രവൃത്തിപരിചയം എന്നീ വിവരങ്ങൾ വെള്ളക്കടലാസിൽ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ഐഡി കാർഡിന്റെ കോപ്പി, മുൻപ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കിൽ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേർത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. അസ്സൽ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ആഗസ്റ്റ് 8 ന് പകൽ അഞ്ച് മണിക്ക് മുമ്പായി ഇടുക്കി കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം.ഇ-മെയിലിൽ അപേക്ഷ സ്വീകരിക്കില്ല. വിലാസം - ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഇടുക്കി കളക്ട്രേറ്റ്, കുയിലിമല, പിൻ- 685603. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036.

പിആർഡി ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

തൃശൂർ: ഇൻഫർമേഷൻ - പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റൽ എസ്എൽആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, ഐഡി കാർഡിന്റെ പകർപ്പ്, പ്രവൃത്തി പരിചയംഎന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ആഗസ്റ്റ് 8ന് വൈകീട്ട് അഞ്ചിനകം തൃശൂർ സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 2360644, ഇ-മെയിൽ: diothrissur@gmail.com.

പി.ആർ.ഡി കരാർ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. പി.ആർ.ഡിയിലോ പത്ര സ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫർമാരായി സേവനം ചെയ്തവർക്ക് മുൻഗണന. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകൾ കൈവശമുള്ളവർക്ക് മുൻഗണന. സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജാണ് ചുമതല. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടർന്ന് എടുക്കുന്ന രണ്ട് പരിപാടികൾക്ക് 500 രൂപ വീതവും പ്രതിഫലം നൽകും. ഒരുദിവസം പരമാവധി 1700 രൂപയാണ് പ്രതിഫലം. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയാണ് പാനലിന്റെ കാലാവധി. അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ആഗസ്റ്റ് ഏഴിന് തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ബി 3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ മലപ്പുറം, പിൻ: 676505 എന്ന വിലാസത്തിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 273 4387. ഇ-മെയിൽ: diomlpm@gmail.com.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.