- Trending Now:
കൊച്ചി: സ്കൈട്രാക്സ് ഓഡിറ്റിൽ എയർ ഇന്ത്യ എക്സ്പ്രസ് ഫോർ സ്റ്റാർ വേൾഡ് എയർലൈൻ റേറ്റിംഗ് കരസ്ഥമാക്കി.
വ്യോമയാന മേഖലയിലെ ഗുണനിലവാര വിലയിരുത്തൽ സംവിധാനമാണ് സ്കൈട്രാക്സ് വേൾഡ് എയർലൈൻ സ്റ്റാർ റേറ്റിംഗ്. വിമാനയാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കി വരുന്ന മാറ്റങ്ങൾക്കുള്ള അംഗീകാരമാണിത്.
വിമാനത്തിനുള്ളിലേയും വിമാനത്താവളത്തിലേയും സേവനവും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ റേറ്റിംഗ് നൽകിയത്. വിമാന കമ്പനികൾക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങാണ് ഫോർ സ്റ്റാർ റേറ്റിംഗ്. ഇതോടെ ആഗോള തലത്തിൽ സ്കൈട്രാക്സിന്റെ മികച്ച റേറ്റിംഗ് കരസ്ഥമാക്കിയ വിമാന കമ്പനികളുടെ നിരയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും എത്തി.
ആധുനികവും ഇന്ധനക്ഷമവുമായ വിമാനങ്ങൾ ഉൾപ്പെടുത്തിയാണ് എയർ ഇന്ത്യ എക്സ്പ്രസിൽ അതിവേഗ നവീകരണം നടപ്പാക്കിയത്. നിലവിൽ 100-ലധികം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതിൽ മൂന്നിൽ രണ്ടും പുതിയ വിമാനങ്ങളാണ്. 42 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും വിവിധ ഗൾഫ് രാജ്യങ്ങളിലെ 17 അന്താരാഷ്ട്ര ഇടങ്ങളിലേക്കുമായി എയർ ഇന്ത്യ എക്സ്പ്രസിന് പ്രതിദിനം 500 ലധികം വിമാന സർവീസുകളാണുള്ളത്.
കൂടാതെ ഉപഭോക്തൃ വിശ്വാസ്യത അളക്കുന്ന നെറ്റ് പ്രമോട്ടർ സ്കോറും ഉയർന്ന നിലയിലെത്തിക്കാൻ എയർ ഇന്ത്യ എക്സ്പ്രസിനായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.