Sections

നവി മുംബൈ വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര വിമാന സർവീസിന് എയർ ഇന്ത്യ എക്സ്പ്രസ്

Monday, Jun 22, 2026
Reported By Admin
Air India Express Launches First Navi Mumbai-Abu Dhabi Flight

കൊച്ചി: മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 15 മുതൽ അബുദാബി- നവി മുംബൈ സെക്ടറിലാണ് വിമാന സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടും ജൂലൈ 29 മുതൽ ആഴ്ചയിൽ മൂന്നും വീതം വിമാന സർവീസുകൾ ഉണ്ടാവും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 5:45ന് അബുദാബിയിൽ നിന്നും രാവിലെ 2:55ന് നവി മുംബൈയിൽ നിന്നും ആയിരിക്കും വിമാന സർവീസുകൾ. ജൂലൈ 29 മുതൽ ഞായറാഴ്ചകളിലും സർവീസുകൾ ഉണ്ടാകും. അബുദാബിക്ക് പുറമേ ആഴ്ച തോറും 30 വിമാന സർവീസുകളാണ് ഈ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

മുംബൈയിൽ നിന്ന് ആഴ്ചതോറും 95ഉം പൂനയിൽ നിന്ന് 100ലധികവും നാഗ്പൂരിൽ നിന്ന് 14ഉം വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് മഹാരാഷ്ട്രയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ്. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും വിമാന സർവീസുകളുള്ള ഏറ്റവും വലിയ വിമാന കമ്പനികൾ ഒന്നും എയർ ഇന്ത്യ എക്സ്പ്രസ് ആണ്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകൾ, ഭക്ഷണം, ഇന്ത്യൻ ആതിഥ്യ മര്യാദയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്സ്പ്രസ് വാലി ബാത് ഹെ ക്യാമ്പയിൻ അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തിൽ എത്തുന്ന ഈ ക്യാമ്പയിൻ ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.