Sections

കാർഷിക വിളനാശം: ആനുകൂല്യം ലഭിക്കാത്ത കർഷകർ കൃഷിഭവനിലെത്തണം

Monday, Mar 18, 2024
Reported By Admin
Crop Damage

വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിച്ച കർഷകരിൽ ബാങ്ക് അക്കൗണ്ട് സെർവർ തകരാർ കാരണം ആനുകൂല്യം ലഭിക്കാതിരുന്നവർ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ആനുകൂല്യത്തിന് കൃഷി ഭവനുകളിൽ അപേക്ഷ സമർപ്പിച്ച ചില കർഷകർക്ക് സാങ്കേതിക കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടുകളിൽ തുക ക്രെഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന എസ്.എം.എസ് സന്ദേശം ട്രഷറിയിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇത്തരത്തിൽ എസ്.എം.എസ് ലഭിച്ച കർഷകർ സന്ദേശം ലഭിച്ച് അഞ്ചുദിവസത്തിനുള്ളിലും ഇനി ലഭിക്കുന്നവർ അതത് ദിവസങ്ങളിലും ബന്ധപ്പെട്ട കൃഷി ഭവനുകളെ സമീപിച്ച് കൃത്യമായ ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി വിവരങ്ങൾ എന്നിവ നൽകണം. അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടൊപ്പം പാസ് ബുക്കിന്റെ പകർപ്പും സമർപ്പിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.