Sections

അസാപ് കേരള കളമശ്ശേരി സ്‌കിൽ പാർക്കിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Thursday, Apr 04, 2024
Reported By Admin
ASAP Kerala

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ് കേരള) നേതൃത്വത്തിൽ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ തൊഴിൽ നൈപുണ്യ കോഴ്സുകൾ ഏപ്രിൽ മുതൽ ആരംഭിക്കുന്നു.

യുഎസ് ടാക്സേഷൻ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളിൽ ഉയർന്ന ശമ്പളത്തോടു കൂടിയ പ്ലേസ്മെന്റ് അസ്സിസ്റ്റൻസ് പ്രദാനം ചെയ്യുന്ന എൻറോൾഡ് ഏജൻറ് പ്രോഗ്രാം, സമീപ ഭാവിയിൽ ഒട്ടേറെ ജോലി സാധ്യതകൾ പ്രവചിക്കപ്പെടുന്ന ഓഗ്മെന്റഡ് റിയാലിറ്റി - വിർച്വൽ റിയാലിറ്റി (എആർ -വിആർ) മേഖലയിലെ വി.ആർ ഡെവലപ്പർ, ആർട്ടിസ്റ്റ് പ്രോഗ്രാമുകൾ, ഇംഗ്ലീഷ്/സോഫ്റ്റ്-സ്കിൽ പരിശീലകരാകാൻ സജ്ജരാക്കുന്ന എൻ.എസ്.ക്യു.എഫ് അംഗീകാരത്തോടുകൂടിയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ പ്രോഗ്രാം, വിവിധ അഡോബ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഡിസൈനിങ് പഠിക്കാൻ അവസരം ഒരുക്കുന്ന പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിങ്, ആരോഗ്യമേഖലയിൽ തോഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, അക്കൗണ്ടിംഗ് മേഖലയിലെ തൊഴിലന്വേഷകർക്കായി ടാലി എസെൻഷ്യൽ കോംപ്രിഹെൻസീവ് പ്രോഗ്രാം, വ്യോമയാന മേഖലയിലെ പ്രമുഖ സേവനദാതാക്കളായ ജി.എം.ആർ ഏവിയേഷൻ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻസ് തുടങ്ങി പ്ലേസ്മെന്റ് അസ്സിസ്റ്റൻസോടുകൂടിയ പത്തോളം നൈപുണ്യ കോഴ്സുകൾ ആണ് ആരംഭിക്കുന്നത്.

പരിമിതമായ സീറ്റുകൾ മാത്രമുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15. കോഴ്സുകളെകുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷൻ എടുക്കുവാനും 9495999784, 6282594363 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ എതിർവശം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ടെത്തിയോ www.asapkerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും അപേക്ഷിക്കാവുന്നതാണ്.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.