Sections

ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് 'ആക്ടീവ് വൺ' അവതരിപ്പിച്ചു

Friday, Dec 15, 2023
Reported By Admin
Aditya Birla Health Insurance

കൊച്ചി: പോളിസി ഉടമകൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന സമഗ്രവും ലളിതവുമായ ആക്ടീവ് വൺ പദ്ധതിക്ക് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് തുടക്കം കുറിച്ചു. ആരോഗ്യകരവും സജീവവുമായ ജീവിത ശൈലി പിന്തുടർന്ന് മുഴുവൻ പ്രീമിയവും തിരികെ വാങ്ങാനുള്ള ഹെൽത്ത് റീട്ടേൺസ് എന്ന പേരിലുള്ള അവസരവും ഈ പദ്ധതി മുന്നോട്ടു വെക്കുന്നുണ്ട്.

ക്ലെയിം പ്രൊട്ടക്ട്, ഉപ പരിധികൾ ഇല്ലാതെ പ്രയോജനപ്പെടുത്താനുള്ള അവസരം, സൂപ്പർ റീലോഡ്, സൂപ്പർ ക്രെഡിറ്റ് എന്നീ സവിശേഷതകളും പദ്ധതിയിലുണ്ട്. പുതുക്കിയ പ്രീമിയം അടക്കൽ, മറ്റ് മെഡിക്കൽ ഇതര ചെലവുകൾ, ഒപി ചെലവുകൾ തുടങ്ങിയവയ്ക്കായി തിരികെ കിട്ടുന്ന ഹെൽത്ത് റിട്ടേൺസ് പ്രയോജനപ്പെടുത്താം. ക്ലെയിം പ്രൊട്ടക്ട് വഴി ഫെയ്സ് മാസ്ക്കുകൾ, ഗ്ലൗസുകൾ, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയ മെഡിക്കൽ ഇതര ചെലവുകൾ ലഭിക്കും. സൂപ്പർ റീലോഡ് അനുസരിച്ച് പരിരക്ഷാ തുക തീരുകയാണെങ്കിൽ പരിധിയില്ലാതെ റീലോഡ് ചെയ്യാനാവും. പരിരക്ഷാ തുക ആറാം വർഷത്തോടെ ആറു മടങ്ങു വരെ വർധിപ്പിക്കാനാണ് സൂപ്പർ ക്രെഡിറ്റ് സഹായകമാകുന്നത്.

തങ്ങളുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ആക്ടീവ് വൺ അവതരിപ്പിച്ചിരിക്കുന്നതെന്നും പോളിസി ഉടമകളെ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാൻ പ്രോൽസാഹിപ്പിക്കുക തങ്ങളുടെ കാഴ്ചപ്പാടാണെന്നും ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് സിഇഒ മയാങ്ക് ബത്വാൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.