- Trending Now:
കോഴിക്കോട്: ബിസിനസ് കൺസൾട്ടൻസി അക്കോവെറ്റ് കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന്റെ നാലാമത്തെ ബ്രാഞ്ചാണ് കോഴിക്കോട് വെസ്റ്റ് നടക്കാവിലുള്ള ഡോക്ടർ എസ്ബീസ് ബിൽഡിങ്ങിൽ ആരംഭിച്ചത്. കോഴിക്കോട് കൂടാതെ എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലും അക്കോവെറ്റിന് ബ്രാഞ്ചുകൾ ഉണ്ട്.
അക്കോവെറ്റ് സിഇഒ രമ്യ രമ, എംഡി അരുൺദാസ് ഹരിദാസ്, ഡയറക്ടർ ഹരികൃഷ്ണ കെ എന്നിവർ ചേർന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ജിനു ജസ്റ്റിൻ, ചീഫ് ഫിനാൻഷ്യൽ അനലിസ്റ്റ് ശങ്കർ അച്യുതൻ, ഡയറക്ടർ സനിത നന്ദകുമാർ, ലീഗൽ അഡൈ്വസർ നാൻസി പ്രഭാകർ, അക്കോവെറ്റ് ഇൻഫോടെക് ഡയറക്ടർ അമ്പു സേനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
'നാല് വർഷം മുൻപ് തിരുവനന്തപുരത്ത് ആരംഭിച്ച അക്കോവെറ്റിന് ഇതിനോടകം തന്നെ നിരവധി ഉപയോക്താക്കൾക്ക് സങ്കീർണ്ണമായ പല പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ നൽകാൻ ഞങ്ങൾക്ക് സാധിക്കുകയും അതിന്റെ ഫലമായി രണ്ടായിരത്തിലധികം ക്ലയന്റുകളെ ഞങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. സമീപ ജില്ലകളായ കാസർഗോഡ്, കണ്ണൂർ,വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലുള്ള ക്ലയന്റുകൾക്ക് ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന ലക്ഷ്യം വെച്ചാണ് കോഴിക്കോട് ശാഖ ആരംഭിച്ചത്. എല്ലാ സേവനങ്ങളും അക്കോവെറ്റിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ലീഗൽ- അക്കൗണ്ടിംഗ് സേവനങ്ങൾക്ക് പുറമെ എഐ സേവനങ്ങൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ്സൈറ്റ് ഡെവലപ്പ്മെന്റ്, ലോഗോ നിർമ്മാണം, മറ്റു സർക്കാർ സേവനങ്ങൾ ഇന്ത്യക്കകത്തും പുറത്തും നൽകുന്നതിനായി സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാർട്ടപ്പ് കേരള അപ്പ്രൂവ്ഡ് കമ്പനിയായ അക്കോവെറ്റ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ഞങ്ങൾ രൂപീകരിച്ചിട്ടുണ്ട്', അക്കോവെറ്റ് എംഡി അരുൺദാസ് ഹരിദാസ് പറഞ്ഞു. കൂടാതെ കോമേഴ്‌സ് മേഖല ഒരു പ്രൊഫഷനായി സ്വീകരിക്കാൻ താല്പര്യമുള്ള എന്നാൽ ഉപരിപഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അക്കോവെറ്റ് ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി അവർക്ക് മികച്ച ജോലി നൽകുക എന്നതാണ് ലക്ഷ്യം. ഇതിനോടകം തന്നെ നിരവധി വിദ്യാർത്ഥികൾക്ക് അക്കോവെറ്റ് ഫൗണ്ടേഷൻ വഴി വിദ്യാഭ്യാസവും ജോലിയും നൽകിയിട്ടുണ്ട്, അദ്ദേഹം കൂട്ടിചേർത്തു.
ട്രേഡ്മാർക്ക്, പേറ്റന്റ്, കോപ്പിറൈറ് രജിസ്ട്രേഷനിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഞങ്ങൾ ഇതിനോടകം തന്നെ നൂറിലധികം ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ട്രേഡ്മാർക്ക് രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങളിൽ കൃത്യമായ പഠനവും ഗവേഷണവും നടത്തുന്ന ഒരു ടീം തന്നെ ഞങ്ങൾക്കുണ്ട്. കോഴിക്കോട് ശാഖ ഒരു ട്രേഡ്മാർക്ക് ഹബ്ബാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ ഹരികൃഷ്ണ കെ പറഞ്ഞു.
ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കായികം, എൻജിഒ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ ക്ലൈറ്ന്റുകളുള്ള അക്കോവെറ്റ് സ്റ്റാർട്ടപ്പ് സപ്പോർട്ട്, രജിസ്ട്രേഷനുകൾ, ഓഡിറ്റ്, ടാക്സേഷൻ, ബുക്ക് കീപ്പിംഗ്, ബിസിനസ് അഡൈ്വസറി, ലീഗൽ കംപ്ലയൻസസ്, അഷ്വറൻസ് സർവീസസ്, ഐപിആർ രജിസ്ട്രേഷൻ, ചിട്ടി-നിധി രജിസ്ട്രേഷൻ മറ്റ് കംപ്ലയൻസുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകി വരുന്നു. കൂടാതെ സിഎംഎ, സിഎംഎ യുഎസ്എ, എസിസിഎ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകൾ കോഴിക്കോട് ഓഫീസിൽ നിലവിലുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് careers@accovet.com എന്ന മെയിൽ ഐഡിയിൽ സിവി അയയ്ക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.