Sections

ഗൂഗിള്‍പേ ഇടപാട് പരാജയപ്പെടുക യാണെങ്കില്‍ പണം തിരികെ ലഭിക്കാന്‍ എന്തു ചെയ്യണമെന്ന് അറിയാമോ?

Saturday, Oct 30, 2021
Reported By Aswathi Nurichan
google pay

എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന ഒരു ഓണ്‍ലൈന്‍ പെയ്‌മെന്റ് മെത്തേഡ് ആണ് ഗൂഗിള്‍ പേ


ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ പണമിടപാടുകള്‍ക്കായി കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ പെയ്‌മെന്റ് മെത്തേഡുകളെയാണ്. ഇത്തരത്തില്‍ എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന ഒരു ഓണ്‍ലൈന്‍ പെയ്‌മെന്റ് മെത്തേഡ് ആണ് ഗൂഗിള്‍ പേ.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഗൂഗിള്‍ പേ മുഖേന പണം കൈമാറ്റം ചെയ്തു കഴിഞ്ഞാലും അത് പരാജയം ആകുന്നതിനുള്ള സാഹചര്യം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്ത പണം എങ്ങിനെ തിരിച്ചു ക്രെഡിറ്റ് ചെയ്യാം എന്ന് മനസിലാക്കാം.

സാധാരണയായി ഗൂഗിള്‍ ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷന്‍ ഫെയില്‍ ആവുകയാണെങ്കില്‍ മൂന്നോ അതില്‍ കൂടുതലോ ദിവസങ്ങളെടുത്തു കൊണ്ട് പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ആകുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ പണം ക്രെഡിറ്റ് ആകാത്ത പക്ഷം നിങ്ങളുടെ പ്രൊഫൈല്‍ വലതുവശത്ത് മുകള്‍ഭാഗത്തായി കാണുന്ന ഭാഗം ക്ലിക്ക് ചെയ്യുക. ഇതില്‍ താഴെ ഭാഗത്തായി help and feedback എന്ന് കാണാവുന്നതാണ്.

ഇവിടെ നിങ്ങള്‍ക്ക് പണം നഷ്ടമായാല്‍ സംഭവിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ കാണാവുന്നതാണ്. ഇവ തിരഞ്ഞെടുത്തു കൊണ്ട് കൂടുതലായി നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കാവുന്നതാണ്.

എന്നാല്‍ ഇത് ബാക്ക് അടിച്ച ശേഷം ഏറ്റവും താഴെ ഭാഗത്തായി contact എന്ന് കാണുന്നത് തിരഞ്ഞെടുക്കുക. ഇവിടെ popular articles എന്ന് കാണുന്നതിനു താഴെയായി ചാറ്റ്, ഫോണ്‍ എന്നിങ്ങനെ രണ്ടു മെത്തേഡുകള്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് നഷ്ടമായ പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം ഉടന്‍ തന്നെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയി ലഭിക്കുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.