Sections

വിപണിയിലെ സ്ഥിരത കാത്ത് ഐപിഒ നടത്താന്‍ കാത്തിരിക്കുന്നത് 10 കമ്പനികള്‍ 

Monday, Mar 14, 2022
Reported By Admin
IPO

വരാനിരിക്കുന്ന പത്ത് ഐപിഒകളില്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നതും എല്‍ ഐ സി തന്നെയാണ്

 

ഓഹരി വിപണിയില്‍ (stock market) അനിശ്ചിതത്വം തുടരുമ്പോള്‍ ഐ പി ഒ (IPO) രംഗത്തും തണുപ്പാണ്. സെബിയില്‍ നിന്ന് അനുമതി തേടി പ്രാഥമിക ഓഹരി വില്‍പ്പന നടത്താന്‍ തയ്യാറായി നില്‍ക്കുന്ന പത്തോളം കമ്പനികളാണ് വിപണയിലെ സ്ഥിരത കാത്തിരിക്കുന്നത്. 65,000 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി)യുടെ ഐപിഒയ്ക്ക് തന്നെയാണ് ഈ നിരയിലെ വമ്പന്‍.

വരാനിരിക്കുന്ന പത്ത് ഐപിഒകളില്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നതും എല്‍ ഐ സി തന്നെയാണ്.

7,460 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ വരുന്ന ഡെല്‍ഹിവറി ഐ പി ഒയാണ് വിപണി നിരീക്ഷകരുടെ മറ്റൊരു പ്രിയങ്കരന്‍. രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി മോഡല്‍ ഫുള്ളി ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ സ്ഥാപനമാണ് ഡെല്‍ഹിവറി.

ഫാംഈസിയുടെ മാതൃകമ്പനി എപിഐ ഹോള്‍ഡിംഗ്സ് വിപണിയില്‍ നിന്ന് 6,250 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയാണ് എപിഐ ഹോള്‍ഡിംഗ്സ്.

പൂനെ ആസ്ഥാനമായുള്ള എംക്യുയര്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് വിപണിയിലേക്ക് എത്താന്‍ തയ്യാറെടുക്കുന്ന മറ്റൊരു കമ്പനി. 4000 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. എല്‍ ഐ സി, ഡെല്‍ഹിവറി, എപിഐ ഹോള്‍ഡിംഗ്സ്, എംക്യുയര്‍ ഫാര്‍മ എന്നിവ ഐപിഒ നിക്ഷേപകര്‍ക്ക് പ്രതീക്ഷയുള്ള കമ്പനികളാണ്.

ഗോ എയര്‍ലൈന്‍സ്, ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്, ജെമിനി എഡിബിള്‍സ് പാരദീപ് ഫോസ്ഫേറ്റ്സ്, ഇന്ത്യവണ്‍ പേയ്മെന്റ്സ്, ഗ്ലോബല്‍ ഹെല്‍ത്ത് എന്നിവയാണ് ഐപിഒ നടത്താന്‍ ഒരുങ്ങി നില്‍ക്കുന്ന മറ്റ് കമ്പനികള്‍.

LIC ഐപിഒ മെയ് മാസത്തില്‍ തന്നെ നടക്കാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 31ന് ഉള്ളില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ നിലവില്‍ സെബിയില്‍ നിന്ന് ലഭിച്ച അനുമതി പ്രകാരം മെയ് 12 വരെ ഐപിഒ നടത്താന്‍ എല്‍ഐസിക്ക് സമയം ലഭിക്കും. അത്‌കൊണ്ട് തന്നെ മെയ് മാസം തന്നെ ഐപിഒ നടക്കുമെന്നാണ് നിക്ഷേപകര്‍ കണക്ക് കൂട്ടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.