- Trending Now:
കൊച്ചി: രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ കോർപ്പറേറ്റ് ഓഫീസ് പാലാരിവട്ടം പാടിവട്ടത്ത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റേക്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിൽ 150 ബ്രാഞ്ചുകൾക്കാണ് വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലൈസൻസുള്ളത്.
തോപ്പുംപടി, തൃപ്പുണിത്തുറ, ആലുവ ബ്രാഞ്ചുകൾ കൂടി ഈ മാസം പ്രവർത്തനം ആരംഭിക്കും. കേരളത്തിൽ 2023-2024 സാമ്പത്തിക വർഷം 50-70 ബ്രാഞ്ചുകൾ ആരംഭിക്കാനാണ് നീക്കം. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരിക്കും ആദ്യ ഘട്ടത്തിൽ ബ്രാഞ്ചുകൾ ആരംഭിക്കുക. ഓരോ ബ്രാഞ്ചുകൾക്കും ഫെസിലിറ്റേഷൻ സെന്ററുകളും പ്രവർത്തിക്കും.
നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്ത് 200 കോടിയുടെ ബിസിനസാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ഇതിൽ 150 കോടിയുടെ വാഹന ലോൺ, 50 കോടിയുടെ മറ്റിതര ലോണുകൾ എന്നിവയുൾപ്പെടും. ഗോൾഡ് ലോൺ, ഓവർ ഡ്രാഫ്റ്റ് ലോൺ, ഗോൾഡ് പർച്ചേസ് ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്. നിക്ഷേപങ്ങൾക്ക് 4.75 ശതമാനം മുതൽ 12 ശതമാനം വരെ പലിശയും സൊസൈറ്റി ഉറപ്പു നൽകുന്നു. അടുത്ത ഏതാനും വർഷങ്ങളിൽ പ്രതിവർഷം 10 ശതമാനത്തിലധികം വാർഷിക വളർച്ച പ്രതീക്ഷിക്കുന്ന ടൂവീലർ ലോൺ സെഗ്മെന്റിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ടൂവീലർ ലോൺ ബിസിനസ് ഹെഡ് ആർ ബാലകൃഷ്ണൻ പറഞ്ഞു. അംഗങ്ങൾക്ക് അവരുടെ വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി വിപുലമായ സേവിംഗ്സ് സ്കീമുകളും ഫ്ലെക്സിബിൾ ലോണുകളും പ്രദാനം ചെയ്യുന്ന ശക്തമായ ശാഖകൾ, 24 മണിക്കൂർ ഡിജിറ്റൽ സാന്നിധ്യം എന്നിവയിലൂടെ ഞങ്ങൾ അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് റീടെയിൽ അസെറ്റ്സ് & ലയബിലിറ്റി ബിസിനസ് ഹെഡ് കെ ശ്രീറാം പറഞ്ഞു.
ഉപഭോക്താക്കൾക്ക് പേഴ്സണൽ ലോൺ നൽകാൻ ഫ്ളിപ്കാർട്ട്-ആക്സിസ് ബാങ്ക് സഹകരണം... Read More
ഉദ്ഘാടന ചടങ്ങിൽ മൂന്നാർ വൈബ് റിസോർട്സ് & സ്പാ സിഇഒ ജോളി ആന്റണി, ചീഫ് അഡൈ്വസറി ബോർഡ് മെമ്പർ മനോ മോഹൻ, റീടെയിൽ അസെറ്റ്സ് & ലയബിലിറ്റി ബിസിനസ് ഹെഡ് കെ ശ്രീറാം, ഓട്ടോ & അസെറ്റ്സ് ഫിനാൻസ് ബിസിനസ് ഹെഡ് ആർ ബാലകൃഷ്ണൻ, ഫിനാൻസ് & അക്കൗണ്ട്സ് വൈസ് പ്രസിഡന്റ് കെ അശ്വിൻ, ക്രെഡിറ്റ് & ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എം ജി സന്തോഷ് കുമാർ, എച്ച് ആർ ചീഫ് മാനേജർ ഹിൽഡ അനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.