Sections

വസ്തു വിൽപ്പന നടക്കാത്തതിന്റെ വിവിധ കാരണങ്ങൾ

Tuesday, May 21, 2024
Reported By Soumya S
Various reasons for property not selling

കേരളത്തിൽ ഇന്ന് പല സ്ഥലങ്ങളിൽ നോക്കിയാലും വസ്തു വിൽപ്പനയ്ക്ക് എന്ന ബോർഡ് കാണാൻ കഴിയും. പക്ഷേ വസ്തുക്കൾ ഒന്നും വില്പന നടക്കുന്നില്ല എന്നാണ് എല്ലാവരും പറയുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഇങ്ങനെ വസ്തു വിൽപ്പന നടക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്.

  • ഒന്നാമത്തെ കാരണം ബ്ലാക്ക് മണി കൊണ്ടുള്ള വസ്തു വിൽപ്പനയായിരുന്നു നോട്ട് നിരോധനത്തിനു മുൻപ് നടന്നുകൊണ്ടിരുന്നത്. ഒരു വ്യക്തിക്ക് 2 ലക്ഷത്തിൽ കൂടുതൽ സാമ്പത്തിക ഇടപാട് നടത്താൻ കഴിയില്ല എന്ന സാഹചര്യം വന്നപ്പോൾ അതുപോലെതന്നെ നിയമങ്ങൾ കർശനമായി തുടങ്ങിയ സമയത്ത് ഡിജിറ്റൽ സമൂഹത്തിൽ ബ്ലാക്ക് മണിയുടെ നീരാളി പിടുത്തം വളരെയധികം കുറഞ്ഞു.വസ്തു വില്പന നടത്തുന്ന സമയത്ത് ബാങ്ക് ട്രാൻസ്ഫർ ചെയ്യുന്ന സമയത്ത് ടാക്സും മറ്റും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്ക കാരണം വസ്തുവകകൾ പരസ്പരം വാങ്ങലും വിൽക്കലും നടക്കാതിരിക്കുക എന്നതാണ് ഇതിന് ഇടിവ് സംഭവിക്കാൻ ഉണ്ടായ കാരണം.
  • കേരളത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി വളരെ കൂടുതലാണ്. ഇത് പലരെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ഇത്രയും സ്റ്റാമ്പ് ഡ്യൂട്ടി കൊടുത്ത് ഇടപാട് ചെയ്യുവാനുള്ള ബുദ്ധിമുട്ട് കാരണം വീണ്ടും വസ്തുവിന്റെ വില കൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സാധാരണ ആളുകളെ സംബന്ധിച്ച് ചെറിയ വസ്തുക്കൾ വാങ്ങുന്നതും വിൽക്കുന്നതിനുമുള്ള താൽപ്പര്യം കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും.
  • ഗ്രാമങ്ങളെല്ലാം ഒഴിഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ നിന്ന് പലരും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലെ കൊഴിഞ്ഞുപോക്കിന്റെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വൃദ്ധന്മാരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും പുറത്തുപോയ ആളുകൾ പലരും അവരുടെ വസ്തുക്കൾ വിൽപ്പന നടത്താൻ വേണ്ടിയാണ് ശ്രമിക്കുന്നത്.അതിന്റെ ആധിക്യം കാരണം പുതുതായി വസ്തുക്കൾ വാങ്ങാൻ ആളുകളെ കിട്ടാത്ത അവസ്ഥയിലാണ്.
  • വസ്തുക്കൾ വീട് വയ്ക്കാൻ വേണ്ടി മാത്രമുള്ളതല്ല കാർഷിക മേഖലയ്ക്ക് കൂടിയുള്ളതാണ്. പക്ഷേ ഇന്ന് കൃഷി കേരളത്തിൽ ചെയ്യുക എന്നത് വളരെ ഒരു ടാസ്ക്കായി മാറിയിരിക്കുകയാണ്. കർഷകരുടെ എണ്ണം തന്നെ ഇന്ന് ഇല്ല എന്ന് വേണമെങ്കിൽ പറയാം. ഗ്രാമങ്ങളിൽ മൃഗശല്യം കൂടുക, കാലാവസ്ഥാ വ്യതിയാനം,ജല ദൗർലഭ്യം, പിന്നെ കർഷകനെ കേരളത്തിൽ ഒരു മാന്യത ഇല്ലാതിരിക്കുക ഇത് ചെറുപ്പക്കാരെ ഇതിലോട്ട് ആകർഷിക്കാതാകുന്നു.ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കൃഷി രംഗത്ത് നിന്നും ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൃഷിഭൂമികൾ ഒഴിഞ്ഞു കിടക്കുന്ന ഒരു അവസ്ഥ കാണാൻ സാധിക്കും. ഇതും വസ്തുവിനെ വിലയിടിയുന്നതിനുള്ള ഒരു കാരണമായി കണക്കാക്കുന്നു.
  • മറ്റൊരു കാരണമാണ് ഗൾഫ് മേഖലയിലുള്ള ഇടിവ്.കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ ഒരുകാലത്തെ നട്ടെല്ലായിരുന്നു ഗൾഫ് മേഖല. ഇന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അല്ല ആളുകൾ പോകുന്നത് യൂറോപ്യൻ കൺട്രീസിലോട്ടോ മറ്റു രാജ്യങ്ങളിലോട്ടുമാണ് ആളുകൾ പോകുന്നത്. പണ്ട് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ നാടുകളിൽ സ്ഥലങ്ങൾ വാങ്ങിച്ചു വരുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ഇന്ന് അത് വളരെ കുറഞ്ഞിട്ടുണ്ട്. യൂറോപ്പ്യൻ കൺട്രീസിലോട്ട് മറ്റും പോകുന്ന ആളുകൾ തിരിച്ചു വരാൻ താല്പര്യപ്പെടുന്നില്ല. അവിടെത്തന്നെ സെറ്റിൽ ആകാനാണ് അവർക്ക് താല്പര്യം. അവിടുത്തെ ജീവിതശൈലിയും രീതികളും ഇവിടുന്ന് പോകുന്നവർക്ക് ഇഷ്ടപ്പെടുകയും അവിടെത്തന്നെ സെറ്റിൽ ആവുകയും ചെയ്യുന്നത് കാരണം കേരളത്തിലെ മടങ്ങിവരുന്നില്ല ഇതും ഒരു റിയൽ എസ്റ്റേറ്റ് രംഗത്തെ തകർച്ചയ്ക്ക് കാരണമാണ്.
  • ഗ്രാമ പ്രദേശങ്ങളിൽ ആണെങ്കിലും വീട് വയ്ക്കുന്ന വസ്ഥലങ്ങളുടെ ഏരിയ കുറയ്ക്കുന്നതായി കാണുന്നു. ഇന്ന് ആധുനിക സൗകര്യങ്ങൾ കൂടി വരുന്നതുകൊണ്ട് ജോലി ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയും വിശാലമായ വീടുകൾ വയ്ക്കുന്നതിന് ഇന്ന് ആളുകൾ താൽപര്യപ്പെടുന്നില്ല. ഒരു കാർ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം മാത്രം എന്നതിൽ കവിഞ്ഞ് ഒരു പൂന്തോട്ടത്തിന് വേണ്ടിയോ പച്ചക്കറി തോട്ടത്തിനു വേണ്ടിയോ സ്ഥലം വീട് വയ്ക്കുമ്പോൾ വാങ്ങുവാൻ തയ്യാറാകുന്നില്ല. അതിനുള്ള സമയവും താല്പര്യവും ആളുകൾക്ക് കുറഞ്ഞു വരുന്നതിനാൽ കുറച്ച് സ്ഥലത്ത് വീട് വയ്ക്കുവാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. വസ്തുവിന്റെ വിലയിടിയുന്നതിന് ഇത് ഒരു കാരണമാണ്.
  • മറ്റൊരു കാരണമാണ് റബ്ബർ വിലയിലുള്ള ഇടിവ്. കേരളത്തിൽ റബ്ബർ കർഷകരാണ് ഏറ്റവും കൂടുതലുള്ളത്. റബ്ബറിന്റെ വിലയിരുവ് വസ്തുവിന്റെ വിലയിടിവ് വലിയ കാരണമാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നും റബ്ബർ കൃഷി അപ്രത്യക്ഷമായാൽ അതിൽ അതിശയം ഇല്ല. റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ ഇന്ന് കേരളത്തിൽ വളരെ ചുരുക്കമാണ്. അതുപോലെതന്നെ റബ്ബറിനെ ആശ്രയിച്ചുള്ള ഒരു ജീവിതവും ഇന്ന് വലിയ പാടാണ്.
  • മറ്റൊരു കാരണമാണ് സ്വർണ വിലയിലുള്ള വർദ്ധനവ്. വസ്തു വാങ്ങിച്ചിരുന്നതിനേക്കാൾ സ്വർണ്ണവിലയിൽ വർദ്ധനവ് വരുന്നത് കാരണം ചില ഇൻവെസ്റ്റേഴ്സ് സ്വർണ്ണം വാങ്ങി വയ്ക്കുവാൻ താല്പര്യപ്പെടുന്നു. പല ആളുകളും ഇന്ന് സ്വർണ്ണത്തിലാണ് കൂടുതലായി ഇൻവെസ്റ്റ് ചെയ്യുന്നത്. അത് ഇന്നത്തെ റിയൽ എസ്റ്റേറ്റ് രംഗത്തെ ഇടിവിന് വലിയ ഒരു കാരണമാണ്.
  • മാറിമാറി വരുന്ന സർക്കാർ പോളിസികൾ വസ്തുവകകൾ കൂടുതൽ കയ്യിൽ വച്ചാൽ പ്രശ്നമാകുമോ എന്നുള്ള പേടി,ബിനാമി ഇടപാടുകൾ ഇല്ലാത്തത് ഇങ്ങനെ നിരവധി കാരണങ്ങൾ റിയൽ എസ്റ്റേറ്റ് രംഗത്ത് കച്ചവടം കുറയ്ക്കുന്നതിന് കാരണമാകുന്നു. ചില കാര്യങ്ങൾ രാജ്യത്തിന് ഗുണകരമാണെങ്കിലും പക്ഷേ റിയൽ എസ്റ്റേറ്റ് തകരുന്നതിന് ഇതൊക്കെ ഒരു കാരണമായിരിക്കുകയാണ്.

റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.