Sections

യുടിഐ ലാർജ് & മിഡ്ക്യാപ് ഫണ്ടിൻറെ ആസ്തികൾ 1980 കോടി രൂപ

Wednesday, Nov 08, 2023
Reported By Admin
UTI

കൊച്ചി: യുടിഐ ലാർജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 1980 കോടി രൂപ കവിഞ്ഞതായി 2023 ഒക്ടോബർ 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപങ്ങളിൽ 52 ശതമാനം ലാർജ് ക്യാപ് ഓഹരികളിലും 41 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോൾ ക്യാപ് ഓഹരികളിലുമാണെന്ന് ഒക്ടോബർ 31-ലെ കണക്കുകൾ വ്യക്തമാക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക്, എൽ & ടി, ഐടിസി, മഹീന്ദ്ര & മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, മാക്സ് ഫിനാൻഷ്യൽ സർവീസസ് എന്നിവയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപമുള്ളത്. ഇത് ആകെ നിക്ഷേപങ്ങളുടെ 36 ശതമാനം വരും.

ലാർജ് ക്യാപ്, മിഡ്ക്യാപ് ഓഹരികളുമായി മൂല്യത്തിൻറെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തി ദീർഘകാലത്തേക്ക് തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ ലാർജ് & മിഡ്ക്യാപ് ഫണ്ടിനെ കണക്കാക്കുന്നത്. 2009-ലാണ് ഈ പദ്ധതി ആരംഭിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.