Sections

ഇന്ത്യാ-യുകെ വ്യാപാര കരാറിലൂടെ 'മെയ്ക്ക് ഇൻ ഇന്ത്യ'യുടെ പുതിയ യുഗത്തിന് തുടക്കമിടുന്നു: ടിവിഎസ് മോട്ടോർ

Friday, Jul 25, 2025
Reported By Admin
TVS Welcomes India-UK Free Trade Deal with Optimism

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടെയുള്ള ഇന്ത്യാ-യുകെ സ്വതന്ത്ര വ്യാപാര കരാറിനെ ടിവിഎസ് മോട്ടോർ സ്വാഗതം ചെയ്തു. ഉഭയകക്ഷി വ്യാപാരം ഇപ്പോഴത്തെ 60 ബില്യൺ ഡോളറിൽ നിന്ന് ഇരട്ടിയായി 2030-ഓടെ 120 ബില്യൺ ഡോളറിലെത്താൻ വഴിയൊരുക്കും.

ഇന്ത്യൻ നിർമാതാക്കൾക്കും ഡിസൈനർമാർക്കും, പ്രത്യേകിച്ച് മെയ്ക്ക് ഇൻ ഇന്ത്യ നീക്കത്തിനു കീഴിലുള്ളവർക്ക്, പുതിയ ആഗോള സാധ്യതകളാണ് ഈ കരാറിലൂടെ തുറന്നു കിട്ടുക. നോർട്ടൺ മോട്ടോർ സൈക്കിളുകളുടെ പുതിയ ശ്രേണി യുകെയിൽ അവതരിപ്പിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ ധാരണ ടിവിഎസ് മോട്ടോർ കമ്പനിയെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതമെന്ന കാഴ്ചപ്പാടും ഇന്ത്യയെ ഒരു ആഗോള നിർമ്മാണ, ഡിസൈൻ ശക്തികേന്ദ്രമാക്കി മാറ്റാനുള്ള അദ്ദേഹത്തിൻറെ അചഞ്ചലമായ പ്രതിബദ്ധതയും തങ്ങൾക്ക് വലിയ പ്രചോദനമാണ്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചത് ഇന്ത്യൻ കമ്പനികൾക്ക് 'മേക്ക് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തിക്കാൻ പുതിയ സാധ്യതകൾ തുറക്കുന്നു. ഈ വർഷം പുതിയ നോർട്ടൺ വാഹനങ്ങൾ പുറത്തിറക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയും യുകെയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത് തങ്ങൾക്ക് ആവേശം പകരുന്നതാണ്. ഇത് തങ്ങളുടെ ആഗോള ലക്ഷ്യങ്ങൾക്ക് ഊർജ്ജം പകരുകയും ലോകോത്തര ഉൽപ്പന്നങ്ങളും ബ്രാൻഡുകളും നിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ടിവിഎസ് മോട്ടോർ കമ്പനി മാനേജിങ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.