Sections

തോഷിബയുടെ സീ670എസ്പി സീരീസ് ടിവികൾ പുറത്തിറക്കി

Tuesday, Apr 21, 2026
Reported By Admin
Toshiba Z670SP Mini LED TV Launched in India: Price & Features

കൊച്ചി: തോഷിബയുടെ ഫ്രണ്ട് ഫയറിങ് സ്പീക്കറുകളോട് കൂടിയ ആദ്യ മിനി എൽഇഡി ടെലിവിഷൻ നിരയായ സീ670എസ്പി സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളുടെയും തോഷിബയുടെ സ്വന്തം റെഗ്സ സാങ്കേതിക വിദ്യകളുടെയും കരുത്തിലാണ് സീ670എസ്പി സീരീസ് പ്രവർത്തിക്കുന്നത്.

ഇതിലെ നേറ്റീവ് 144 ഹേർട്സ് എക്സ്പീരിയൻസ് അതിവേഗ സ്പോർട്സ് മത്സരങ്ങൾ, ഗെയിമിങ്, ആക്ഷൻ രംഗങ്ങൾ എന്നിവയ്ക്ക് അനുയോജ്യമാണ്. മികച്ച ദൃശ്യാനുഭവം നൽകുന്നതിനായി അത്യാധുനിക എഐ അധിഷ്ഠിത സംവിധാനമായ റെഗ്സ ഇന്റലിജൻസും ഇതിലുണ്ട്. മിനി എൽഇഡി സാങ്കേതിക വിദ്യയാണ് സീ670എസ്പി സീരീസിന്റെ കരുത്ത്.

55, 65, 75, 85, 100 ഇഞ്ച് വലുപ്പത്തിലുള്ള സ്ക്രീൻ സൈസുകളിൽ തോഷിബ സീ670എസ്പി മിനി എൽഇഡി സീരീസ് ലഭ്യമാണ്. 64,990 രൂപ മുതലാണ് വില. 10,000 രൂപ വരെയുള്ള ക്യാഷ് ബാക്കും ലഭിക്കും.

റിലയൻസ് ഡിജിറ്റൽ, ആമസോൺ, ഫ്ളിപ്കാർട്ട് ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുടനീളം ടിവികൾ ലഭ്യമാണ്. ലോഞ്ചിന്റെ ഭാഗമായി സീറോ ഡൗൺ പേയ്മെന്റ്, ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ, രണ്ട് വർഷത്തെ കോംപ്രിഹെൻസീവ് വാറന്റി എന്നിവയുൾപ്പെടെയുള്ള പ്രാരംഭ ഓഫറുകളും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.