- Trending Now:
കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ് സംഘടിപ്പിക്കുന്ന ഇൻറർ സ്ക്കൂൾ ക്വിസ് മൽസരമായ ടിസിഎസ് ഇൻക്വിസിറ്റീവ് 2025 എഡിഷൻറെ രജിസ്ട്രേഷൻ ആരംഭിച്ചു.
സമകാലിക വിഷയങ്ങൾ, സയൻസ്, സാങ്കേതികവിദ്യ, ബിസിനസ്, കല, സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗെയിമിൻറെ രീതിയിലാണ് ഈ വാർഷിക ക്വിസ് മൽസരം സംഘടിപ്പിക്കുന്നത്. പ്രീ യൂണിവേഴ്സിറ്റിയും ജൂനിയർ കോളേജും ഉൾപ്പെടെയുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കൊച്ചി, അഹമ്മദാബാദ്, ബെംഗലൂരു, ഭുവനേശ്വർ, ചെന്നൈ, ഡെൽഹി, ഹൈദരാബാദ്, ഇൻഡോർ, കോൽക്കൊത്ത, മുംബൈ, നാഗ്പൂർ, പൂനെ തുടങ്ങി 12 നഗരങ്ങളിലാണ് ടിസിഎസ് ഇൻക്വിസിറ്റീവ് സംഘടിപ്പിക്കുക. ഓരോ മേഖലയിലേയും വിജയികൾ മുംബൈയിൽ നടക്കുന്ന സെമി ഫൈനലിനും ഫൈനലിനും അർഹത നേടും. മൽസരങ്ങളിൽ സൗജന്യമായി പങ്കെടുക്കാം.
ടിസിഎസ് ഇൻക്വിസിറ്റീവ് വെബ്സൈറ്റിലൂടെ ഓൺലൈനായാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ നൽകേണ്ടത്. ടിസിഎസ് ഇൻക്വിസിറ്റീവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.tcs.com/inquizitive എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്ത്യ നിർമിത ബുദ്ധിയും ഡിജിറ്റൽ പുതുമകളും സ്വീകരിച്ചു കൊണ്ടിരിക്കെ സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവരെ എക്കാലത്തേക്കാളും ആവശ്യമായിരിക്കുകയാണെന്ന് ടിസിഎസ് എച്ച്ആർ വൈസ് പ്രസിഡൻറ് സുദീപ് കുന്നുമ്മൽ പറഞ്ഞു. ക്വിസുകളിലൂടേയും ഗെയിമുകളുടെ രൂപത്തിലുള്ള പഠനങ്ങളിലൂടേയും സങ്കീർണമായ വിഷയങ്ങൾ അവർക്ക് സമീപിക്കാനാവുന്ന വിധത്തിലാക്കി യഥാർത്ഥ ലോകത്തിലെ വെല്ലുവിളികളെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി ഈ രംഗത്തെ അപര്യാപ്തതകൾ പരിഹരിക്കാനാണു ടിസിഎസ് ഇൻക്വിസിറ്റീവിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.